മുംബൈ: മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രമുഖ ഇസ്ലാമിക നേതാക്കളും പള്ളികളിലെ ഇമാമുമാരും അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞയാഴ്ച ദിവസങ്ങളിലെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് നടപടി. പ്രതിഷേധത്തിനിടെ റാഞ്ചിയില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പൊലീസുള്‍പ്പെടെ 30ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രതിഷേധം നിര്‍ത്തിവെക്കാന്‍ മതനേതാക്കള്‍ അഭ്യര്‍ഥിച്ചത്.

<
/div>
ആരെങ്കിലും ഇസ്‌ലാമിനെ ഇകഴ്ത്തുമ്ബോള്‍ ഒരുമിച്ച്‌ നില്‍ക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും കടമയാണ്. അതേസമയം സമാധാനം നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുതിര്‍ന്ന അംഗം മാലിക് അസ്ലം പറഞ്ഞു. ബിജെപി നേതാക്കളായ നൂപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും മുസ്ലീങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ പ്രതിഷേധമുണ്ടായത്. ദില്ലി, ലഖ്നൗ, കൊല്‍ക്കത്ത, റാഞ്ചി തുടങ്ങിയ ന​ഗരങ്ങളില്‍ പ്രതിഷേധം നടന്നു. യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോ​ഗിച്ച്‌ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി.

നബി വിരുദ്ധ പരാമര്‍ശം; കടുത്ത സൈബര്‍ ആക്രമണം നേരിട്ട് ഇന്ത്യ; സര്‍ക്കാര്‍ സെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം

വിവാദത്തെ തുടര്‍ന്ന് ബിജെപി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ 400 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

'മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്കെതിരെ വധഭീഷണി തുടരുന്നു';നുപുര്‍ ശര്‍മ്മയ്ക്ക് പിന്തുണയുമായി ബിജെപി

Post a Comment