മകന് വേണ്ടി ടി.ജി രവി നിയമ പോരാട്ടത്തിന്നടന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കുമെന്നാണ് സൂചന. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് സംഭവമുണ്ടായതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ജാമ്യം അനുവദിക്കണമെന്നും ശ്രീജിത്ത് രി ആവശ്യപ്പെട്ടു. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. നാലു ദിവസം മുന്‍മ്ബാണ് അയ്യന്തോള്‍ എസ്‌എന്‍ പാര്‍ക്കിനു സമീപത്തെ ഫ്ളാറ്റില്‍ കേസിനാസ്പദമായ സംഭവം നടന്നത്. പതിനൊന്നും പതിനാലും വയസ്സുളള കുട്ടികള്‍ക്കു മുന്നില്‍ നടന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. ആഡംബര വാഹനത്തിലെത്തിയയാള്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്നു കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദര്‍ശനം നടത്തിയെന്നും സൂചനകളുണ്ട്. ഇതോടെ രക്ഷിതാക്കള്‍ വെസ്റ്റ് പോലീസിനു പരാതി നല്‍കി. പാര്‍ക്കിനു സമീപത്തെ സിസിടിവി ദൃശ്യങ്ജള്‍ പരിശോധിച്ചപ്പോഴാണ് നടനെ തിരിച്ചറിഞ്ഞത്.

സമാന കേസില്‍ മുന്‍പു പാലക്കാട്ടും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഇതു ചൂണ്ടിക്കാട്ടിയ പോലീസ് പ്രതിക്ക് ജാമ്യം നല്‍കരുതെന്ന നിലപാടെടുത്തു. സ്ത്രീകള്‍ക്കു നേരെയുളള അരിക്രമം തടയല്‍, പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ. അതേസമയം, പ്രതി ചികിത്സയില്‍ കഴിയുന്നയാളാണെന്നും മരുന്നു മുടങ്ങിയിരുന്നെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

Post a Comment