നെടുങ്കണ്ടം: സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥി കുടുങ്ങി. കള്ള് കൊണ്ടുവന്ന കുപ്പിയുടെ ​അടപ്പ് ​ഗ്യാസ് മൂലം തെറിച്ച്‌ പോയതോടെയാണ് സംഭവം പുറത്തായത്.ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലാണ് കഞ്ഞിവെള്ളത്തില്‍ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ക്ലാസിലെത്തിയത്.

കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയപ്പോള്‍ കള്ള് ക്ലാസ് മുറി മുഴുവനും വീണു. വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി. ബാ​ഗിലാണ് വിദ്യാര്‍ഥി കുപ്പി വെച്ചിരുന്നത്. ഇടയ്ക്ക് കുപ്പി എടുത്ത് നോക്കി. ഈ സമയമാണ് കുപ്പിയുടെ അടപ്പ് തെറിച്ച്‌ പുറത്ത് വീണത്. ഇതോടെ സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു.

അധ്യാപകര്‍ എത്തിയപ്പോഴേക്കും വിദ്യാര്‍ഥി സ്കൂളില്‍ നിന്ന് പോയിരുന്നു. ഇതോടെ അധ്യാപകര്‍ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി. വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കാനാണ് അധ്യാപകരുടെ തീരുമാനം. എക്‌സൈസ് നേതൃത്വത്തിലായിരിക്കും കൗണ്‍സലിങ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

Post a Comment