പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവ് നല്‍കുന്നതടക്കം വ്യവസ്ഥകളോടെ ഒത്തുതീര്‍പ്പിലാകുന്നതായും ഇതോടെ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തങ്ങള്‍ വിവാഹിതരാണെന്ന് പരാതിക്കാരിയും അല്ലെന്ന് ബിനോയിയും നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ച കൃത്യമായ ഉത്തരം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലെ തര്‍ക്കമാണ് ബുധനാഴ്ച അഭിഭാഷകന്‍ വിട്ടുനിന്നതിന് കാരണമായി പറയുന്നത്.
മകന്റെ പിതാവ് ബിനോയി ആണെന്ന് നേരത്തെ പരാതിക്കാരി അവകാശപ്പെട്ടിരുന്നു. ബിനോയ് ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തു. എന്നാല്‍, ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെയാണ് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം തുടങ്ങിയത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ മകന്‍ തന്റേതാണെന്ന് ബിനോയ് സമ്മതിച്ചിട്ടില്ല.
Post a Comment