ദുർഗാപൂർ: അടുത്തിടെയായി ബംഗാളിലെ ദുർഗാപൂരിലും സമീപപ്രദേശങ്ങളിലുമായി ഫ്ലേവേഡ് കോണ്ടത്തിന്‍റെ വിൽപന ഗണ്യമായ തോതിൽ വർദ്ധിച്ചു. ഇതിന്‍റെ കാരണം തേടി ഇറങ്ങിയ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രദേശത്തെ കോളേജ്-സ്കൂൾ വിദ്യാർഥികളാണ് കോണ്ടം വൻതോതിൽ വാങ്ങിയതെന്ന് കണ്ടെത്തി. എന്നാൽ ഇവർ ഇത് ഉപയോഗിച്ചത് ലഹരിവസ്തുവായാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.ദുർഗാപൂരിൽ താമസിക്കുന്ന നിരവധി യുവാക്കൾ കടുത്ത ലഹരിയുടെ പിടിയിലാണെന്നും വ്യക്തമായിട്ടുണ്ട്. പെട്ടെന്ന്, കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ദുർഗാപൂർ സിറ്റി സെന്റർ,
ബിധാനഗർ, ബെനച്ചിറ്റി, മുച്ചിപ്പാറ, സി സോൺ, എ സോൺ എന്നിങ്ങനെ ദുർഗാപൂരിന്റെ വിവിധ ഭാഗങ്ങളിൽ രുചിയുള്ള കോണ്ടം വിൽപ്പന ഗണ്യമായി വർദ്ധിച്ചതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. വിചിത്രമായ ഈ സംഭവം നാട്ടുകാർക്കിടയിൽ ചർച്ചയായി.കോണ്ടം വിൽക്കുന്ന ചില കടക്കാർ ഇതേക്കുറിച്ച് ഉപഭോക്താക്കളോട് ചോദിച്ചറിഞ്ഞു. ഒരു കടയുടമ തന്റെ കടയിലെ സ്ഥിരം ഉപഭോക്താവായ യുവാവിനോട് കാരണം ചോദിച്ചു. ലഹരി വസ്തുവായി താൻ സ്ഥിരമായി കോണ്ടം വാങ്ങാറുണ്ടെന്ന് യുവാവ് മറുപടിയായി പറഞ്ഞു. ദുർഗാപൂരിലെ ജനങ്ങൾ ഈ പുതിയ ആസക്തിയെക്കുറിച്ച് കേട്ട് ഞെട്ടിപ്പോയി.കോണ്ടങ്ങളിൽ സുഗന്ധമുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. അത് തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടാൽ വിഘടിച്ച് ലഹരിവസ്തുവായി മാറും. ഈ ആരോമാറ്റിക് സംയുക്തം ഡെൻഡ്രൈറ്റ് ഗ്ലൂവിലും കാണപ്പെടുന്നു. ധാരാളം ആളുകൾ ലഹരിയ്ക്കായി ഡെൻഡ്രൈറ്റ് ഉപയോഗിക്കുന്നു” ഇത് കൂടുതൽ വിശകലനം ചെയ്തുകൊണ്ട് ദുർഗാപൂർ RE കോളേജ് മോഡൽ സ്കൂൾ കെമിസ്ട്രി അധ്യാപകൻ നൂറുൽ ഹക്ക് ന്യൂസ് 18നോട് പറഞ്ഞു, "ചൂടുവെള്ളത്തിൽ കോണ്ടം ഏറെനേരം കുതിർക്കുന്നത് വലിയ ജൈവ തന്മാത്രകൾ ലഹരി സംയുക്തങ്ങളായി വിഘടിക്കുന്നതിന് കാരണമാകുന്നു" - അദ്ദേഹം പറഞ്ഞു.നേരത്തെ 3 മുതൽ 4 വരെ പാക്കറ്റ് കോണ്ടം ഒരു ഷോപ്പിൽ പ്രതിദിനം വിറ്റഴിച്ചിരുന്നു. ഇപ്പോൾ ഒരു സ്റ്റോറിൽ നിന്ന് ഒരു പായ്ക്ക് കോണ്ടം അപ്രത്യക്ഷമാകുന്നു. മുൻകാലങ്ങളിൽ, നൈജീരിയ പോലെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ലഹരിയ്ക്കായി, ടൂത്ത് പേസ്റ്റും ഷൂ പോളിഷുമൊക്കെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ലഹരിയ്ക്കായി കോണ്ടം ഉപയോഗിക്കാൻ തുടങ്ങിയതോടെ, അതിന്റെ സ്റ്റോക്ക് ദുർഗാപൂരിലെ കടകളിൽ വളരെ വേഗം തീർന്നുപോകുകയാണ്"- ദുർഗാപൂരിലെ ഒരു മെഡിക്കൽ ഷോപ്പിലെ ജീവനക്കാർ ന്യൂസ് 18നോട് പറഞ്ഞു. കോണ്ടം ഇത്തരത്തിൽ ലഹരിയായി ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. ഈ പ്രശ്നം എങ്ങനെ നേരിടണമെന്നറിയാതെ കുഴയുകയാണ് അധികൃതർ.
Post a Comment