പൊക്കിയെടുത്ത് വെള്ളത്തിലിടും, നടുറോഡിൽ പുഷ്അപ്പ്; 'മേക് എ സീനു'കാരെക്കൊണ്ട് പൊറുതിമുട്ടി ജനംതിരുവനന്തപുരം: യുവജനങ്ങൾക്കിടയിൽ തരംഗമായി 'മേക് എ സീൻ'റീൽസുകൾ. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലെ റീൽസിലാണ് 'മേക് എ സീൻ'എന്ന പേരിൽ വിഡിയോകൾ പ്രചരിക്കുന്നത്. പ്രാങ്ക് വീഡിയോകളുടെ പുതിയ റീൽസ് പതിപ്പാണ് ഇതെന്ന് പറയാം. തീര്‍ത്തും അപ്രതീക്ഷിതമായ സമയത്ത് വളരെ വിചിത്രമായ കാര്യം ചെയ്യുക എന്നതാണ് മേക് എ സീൻ കൊണ്ട് ഉദ്ദേശിക്കുന്നത്. നേരത്തെ മറ്റ് ഭാഷകളിലെ റീല്‍സുകളില്‍ നിറഞ്ഞിരുന്ന ഈ 'സീന്‍ ഉണ്ടാക്കല്‍' കേരളത്തിലും ഇപ്പോള്‍ തരംഗമാണ്.ഓടുന്ന ബസിനെ കൈകാട്ടി നിര്‍ത്തി അതില്‍ കയറാതിരിക്കുക, ആള്‍ക്കൂട്ടത്തിനിടയില്‍ കുഴഞ്ഞുവീണതായി അഭിനയിക്കുക തുടങ്ങി നടുറോഡിൽ പുഷ്അപ്പ് എടുക്കുകയോ ബാത്റൂമുകളിൽ തള്ളിക്കയറുകയോ ഒക്കെ ചെയ്യുന്ന വിഡിയോകൾ ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്.

സുഹൃത്തിനെ പുഴയില്‍ തള്ളിയിടുക, റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ വരുമ്പോൾ അടുത്തുകൂടി തലകുത്തി നടക്കുക പോലുള്ള അപകടകരമായ പ്രവർത്തികളും ഇവർ ചെയ്യുന്നുണ്ട്. പലതിലും വീഡിയോ ചിത്രീകരിക്കുന്ന ഒരാള്‍ വീഡിയോയില്‍ അഭിനയിക്കുന്ന വ്യക്തിയെ മേക് എ സീൻ എന്നുപറഞ്ഞ് തള്ളിവിടുന്നതാണ് കാണുന്നത്. #makeascene എന്ന ഹാഷ്ടാഗും യുവാക്കൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.

Post a Comment