മോഹന്‍ റോയ്. ശ്രീജിത്ത് രവി തനിക്ക് ഒരു രോഗമുണ്ടെന്നും നഗ്നതാ പ്രദര്‍ശനം നടത്താനുള്ള കാരണം അതാണെന്നും മൊഴി നല്‍കിയതിന് പിന്നാലെയാണ് ഡോ. മോഹന്‍ റോയ് രംഗത്തെത്തിയത്. എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ രക്ഷപെടണമെന്നില്ലെന്നും സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കൊടുത്തിരിക്കുന്ന തെറ്റിദ്ധാരണയാണതെന്നും ഡോ. മോഹന്‍ റോയ് മാധ്യമങ്ങളോട് പറഞ്ഞു.

'മാനസിക രോഗമുള്ള ഒരു വ്യക്തി ആ രോഗത്തിന്റെ തീവ്രാവസ്ഥയില്‍ ചെയ്യുന്ന കാര്യങ്ങള്‍ നിയമത്തിന് വിരുദ്ധമാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. എന്നാല്‍, നടന്‍ ശ്രീജിത്ത് രവിയുടെ കേസ് അങ്ങനെയല്ല . കോടതിയില്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ട് പോലും ജാമ്യം ലഭിച്ചില്ല'- ഡോ. മോഹന്‍ റോയ് വിശദീകരിച്ചു.അതേസമയം, കേസില്‍ നടന്‍ ശ്രീജിത്ത് രവിക്കു ജാമ്യമില്ല. നടനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തൃശൂര്‍ അഡ‍ിഷന്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ശ്രീജിത്ത് രവിക്കു ജാമ്യം നല്‍കരുതെന്ന് പൊലീസ് േകാടതിയില്‍ അറിയിച്ചിരുന്നു. പ്രതി മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി. നടന് സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

Post a Comment