കോയമ്പത്തൂർ സ്വദേശിയായ പെരിയസാമി സ്വിഗ്ഗിയിൽ നിന്ന് മക്കൾക്ക് ഐസ്ക്രീമും ചിപ്സും ഓർഡർ ചെയ്തെങ്കിലും ലഭിച്ചത് കോണ്ടം. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി തനിക്ക് ലഭിച്ച രണ്ട് പാക്കറ്റ് കോണ്ടംസിന്റെ ഫോട്ടോ സഹിതം ആഗസ്റ്റ് 27-ന് പെരിയസാമി ട്വിറ്ററിൽ പങ്കുവച്ചു. പെരിയസാമി പോസ്റ്റ് ട്വീറ്ററിൽ നിന്നും ഡിലീറ്റ് ചെയ്തെങ്കിലും മറ്റൊരു ട്വിറ്റർ ഉപയോക്താവ് ട്വിറ്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

>

ട്വീറ്റിന് ശേഷം പെരിയസാമിയുടെ പ്രശ്നം സ്വിഗ്ഗി പരിഹരിച്ചതായാണ് റിപ്പോർട്ട്. ഐസ്ക്രീമും ചിപ്സും ആർക്ക് ലഭിച്ച് കാണുമെന്ന് കുറിച്ച് കൊണ്ടാണ് സ്ക്രീൻ ഷോട്ട് മറ്റ് ഉപയോക്താവ് പങ്കുവച്ചത്. കോണ്ടത്തിന് പകരം ഐസ്‌ക്രീമും ചിപ്‌സും ലഭിച്ച "മറ്റൊരു വ്യക്തി" ഈ സാഹചര്യത്തെ എങ്ങനെ നോക്കികാണുമെന്ന് ഒരാൾ കമന്റ് ചെയ്തു. "ക്ഷമിക്കണം! ഈ ദുരവസ്ഥയെക്കുറിച്ച് ആലോചിച്ച് നന്നായി ചിരിച്ചു," ഒരാൾ ട്വിറ്ററിൽ കുറിച്ചു. 

Post a Comment