സൂര്യാഘാതം, ടെറ്റനസ്, കാഞ്ഞിരം വിഷബാധ, സെപ്റ്റിസീമിയ തുടങ്ങിയവ മൂലമുള്ള മരണങ്ങളിലാണിങ്ങനെ സംഭവിക്കുക.
< /div>
നിറവ്യത്യാസം
ഗുരുത്വാകര്‍ഷണം മൂലം രക്തം ശരീരത്തിന്റെ അടിഭാഗത്തേക്കൊഴുകുകയും ആ ഭാഗത്തെ ത്വക്കിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു.
മരണം സംഭവിക്കുമ്ബോള്‍ തന്നെ ഈ ഒഴുക്കാരംഭിക്കുന്നു. ശരീരത്തിന്റെ കീഴ്ഭാഗം ആകമാനം നിറവ്യത്യാസമുണ്ടാകാന്‍ 6 മണിക്കൂര്‍വരെയെടുക്കാം.
ശരീരം അതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ 12 മണിക്കൂറിനകം സ്‌റ്റെയ്‌നിങ് കീഴ്ഭാഗത്ത് ഉറയ്ക്കുകയും ചെയ്യും. ഏകദേശ മരണസമയം കണ്ടുപിടിക്കാനും മരണ ശേഷം മൃതദേഹം മാറ്റിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനും ഇത് പലപ്പോഴും സഹായകമാകാറുണ്ട്.
24 മണിക്കൂറിന് ശേഷം
മരണത്തിന് 24 മണിക്കൂറിന് ശേഷം ശരീരത്തിലെ ചര്‍മ്മത്തില്‍ കുമിളകള്‍ രൂപപ്പെടുകയും ചര്‍മ്മം ഇളകുകയും കൈപ്പത്തിയിലെയും പാദത്തിലെയും കട്ടിയുള്ള ചര്‍മ്മഭാഗം വരെ ഇളകുകയും ചെയ്യും.
72 മണിക്കൂര്‍ കഴിയുന്നതോടെ തലമുടി തലയോട്ടിയില്‍ നിന്നും വിട്ടുപോകാന്‍ തുടങ്ങും. കൂടാതെ ശരീരത്തിന്റെ നിറം മാറാന്‍ തുടങ്ങുകയും ചെയ്യും. ഏറ്റവും ആദ്യം നിറം മാറുന്നത് അടിവയറിന്റെ വലതുഭാഗത്തായിരിക്കും.
മരണശേഷം ഏതാണ്ട് 18 മുതല്‍ ഈ ഭാഗത്ത് പച്ച നിറമാകാന്‍ തുടങ്ങും.ബാക്ടീരിയകളാല്‍ സമ്ബന്നമായ Caecumത്തോട് ചേര്‍ന്നിരിക്കുന്ന ഭാഗമായതിനാലാണിത്.കൂടുതല്‍ സമയം കഴിയുമ്ബോള്‍ ശരീരമാസകലം പച്ചനിറം ബാധിക്കുകയും അതു പിന്നീട് പച്ച കലര്‍ന്ന കറുപ്പാകുകയും ചെയ്യും.
ആന്തരികാവയവങ്ങള്‍ക്ക് സംഭവിക്കുന്നത്
മരണത്തിന് 36 മണിക്കൂര്‍ ശേഷം ആന്തരാവയവങ്ങള്‍ ജീര്‍ണ്ണിക്കും. പുരുഷന്മാരില്‍ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയും സ്ത്രീകളില്‍ ഗര്‍ഭപാത്രവുമാണ് ഏറ്റവും അവസാനം അഴുകുന്ന ആന്തരാവയവങ്ങള്‍.
12 മണിക്കൂറിന് ശേഷം ശ്വാസനാളിയുടെയും മഹാധമനിയുടെയും ഉള്‍വശം പിങ്ക് കലര്‍ന്ന ചുവപ്പുനിറമാകുന്നു.
കരള്‍ മൃദുവാകുകയും ശേഷം തേനീച്ചക്കൂട് പോലെ ആവുകയും ചെയ്യും. ശ്വാസകോശം കുറച്ചുദിവസങ്ങള്‍ കൊണ്ട് ജീര്‍ണ്ണിച്ചു ചുരുങ്ങി ഒരു കറുത്ത പിണ്ഡമായി മാറും. തലച്ചോര്‍ 3 മുതല്‍ 5 ദിവസം കൊണ്ട് പച്ച കലര്‍ന്ന നിറത്തിലുള്ള ദ്രാവക രൂപത്തിലാവും.
ഹൃദയം, വൃക്ക തുടങ്ങി ആന്തരാവയവങ്ങള്‍ എല്ലാം മൃദുവാകുകയും ജീര്‍ണ്ണിക്കുകയും ചെയ്യുന്നു. എന്നാല്‍ മൂത്രസഞ്ചി താരതമ്യേന സാവകാശം മാത്രമേ അഴുകുകയുള്ളൂ.
പുഴുവരിക്കുന്നത്
ഉറുമ്ബാണ് മൃതശരീരത്തില്‍ ആദ്യമായെത്താന്‍ സാധ്യതയുള്ള ഷഡ്പദം. മരണത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ ഉറുമ്ബിനെ കാണാറുണ്ട്. മരണത്തിന് ശേഷം അധികം താമസമില്ലാതെ തന്നെ ഈച്ചകളും മറ്റും മുട്ടയിടും.
24 മണിക്കൂര്‍ കഴിഞ്ഞാല്‍ മുട്ടകളില്‍ നിന്നും പുഴുക്കള്‍ ഉണ്ടാവുകയും 36 -48 മണിക്കൂര്‍ കൊണ്ട് അവ ശരീരത്തില്‍ ഇഴയുന്നത് കാണാന്‍ സാധിക്കുകയും ചെയ്യും.
പല തരം ഈച്ചകളുടെ മുട്ടകളില്‍ നിന്നും പല സമയത്താണ് പുഴുക്കളുണ്ടാവുന്നത്. 10 ദിവസത്തിന് ശേഷമാണ് സാധാരണ ശരീരത്തില്‍ വണ്ടുകള്‍ കാണാനാവുക.മരണ ശേഷം ഒരു ശരീരത്തില്‍ സംഭവിക്കുന്നത് ഇതാണ്
Post a Comment