"ഞാൻ ജോലിത്തിരക്കുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. ഭാര്യയോട് ഏതെങ്കിലും ചടങ്ങുകളിൽ പോകാമെന്ന് ഏറ്റിരുന്നാൽ ,ആ സമയം കൃത്യമായി എത്തിചേരാൻ എനിക്ക് പലപ്പോഴും കഴിഞ്ഞെന്നു വരില്ല. മറ്റു കൂട്ടുകാരികളുടെ ഭർത്താക്കന്മാരുമായി താരതമ്യo ചെയ്തു എന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് എൻറെ ജോലിത്തിരക്കിന്റെ കാര്യം കണക്കിലെടുക്കാതെ കുറ്റപ്പെടുത്തുന്നത്?

<
/div>
▪️സ്ത്രീയും പുരുഷനും ജന്മനാ ഒത്തിരി വ്യത്യാസങ്ങളുമായാണ് ജനിക്കുന്നത്. ചില കാര്യങ്ങളിൽ സ്ത്രീകൾക്ക് താല്പര്യം കൂടാം.ആ കാര്യങ്ങളിൽ പുരുഷന് താല്പര്യം ഉണ്ടായിയെന്നുo വരില്ല.

▪️ദാമ്പത്യ ജീവിതത്തിൽ ചില സ്ത്രീകൾ ഉപയോഗിച്ചു വരുന്ന ഒരു പെരുമാറ്റ രീതിയാണ് കണ്ടീഷൻ വച്ചിട്ടുള്ള പെരുമാറ്റം.ഉദാഹരണമായി ഞാൻ ആവശ്യപ്പെട്ട സാരി നിങ്ങൾ വാങ്ങി തന്നില്ലല്ലോ അതുകൊണ്ട് നിങ്ങളുടെ സഹോദരിയുടെ വിവാഹത്തിന് വരുന്നില്ല. അതുപോലെ നിങ്ങൾക്ക് ഇഷ്ടം ഇല്ലാത്തതുകൊണ്ടല്ലേ ബർത്ത് ഡേയ്ക്ക് ഗിഫ്റ്റ് ഒന്നും വാങ്ങി തരാതിരുന്നത് ? എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾ. സമ്മാനങ്ങൾ വാങ്ങി നൽകാൻ പുരുഷന്മാർ തയ്യാറായിരിക്കും,പക്ഷേ ആ ദിവസം കൃത്യമായി ഓർത്തു വച്ച് നൽകാൻ കഴിഞ്ഞെന്നു വരില്ല .ഇവിടെ എന്താണ് സംഭവിക്കുന്നത്,താൻ ഇഷ്ടപ്പെടുന്ന രീതിയിൽ ഭർത്താവ് പെരുമാറുന്നില്ല. അത് വഴി വിദ്വേഷം വളരുന്നു.ചില പുരുഷന്മാർക്കു സ്നേഹം . ബർത്ത്ഡേയ്ക്ക് മാത്രമായി ഒതുക്കേണ്ടായെന്നു തോന്നിയേക്കാം . ഇവിടെ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ചിന്താവ്യത്യാസം തിരിച്ചറിഞ്ഞ് ഇരുവരും പ്രവർത്തിക്കുകയാണ് വേണ്ടിയിരിക്കുന്നത്.

➖➖➖➖➖➖➖➖➖➖
KHAN KARICODE
CON:PSYCHOLOGIST

Youtube Channel: https://www.youtube.com/channel/UCbev4GyBIm2KUpbDTZRVztg

Post a Comment