ലക്‌നൗ: പൊലീസ് ഉദ്യോഗസ്ഥയുടെ സ്കൂട്ടറില്‍ കാറിടിക്കുകയും ഉദ്യോഗസ്ഥയെ മ‌ര്‍ദ്ദിക്കുകയും ചെയ്ത വ്ളോഗര്‍ അറസ്റ്റില്‍.ബൈക്കിലും കാറിലും അഭ്യാസപ്രകടനം നടത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രശസ്തയായ ചൗധരി ശിവാംഗി ദബാസാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

v>കഴിഞ്ഞ ദിവസം രാത്രി സിറ്റി പാര്‍ക്ക് ജംഗ്ഷന് സമീപത്ത് വച്ച്‌ ശിവാംഗി ഓടിച്ചിരുന്ന കാര്‍ പൊലീസ് കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മയുടെ സ്കൂട്ടറിലിടിക്കുകയായിരുന്നു. അതിവേഗത്തിലെത്തിയ കാര്‍ മറിക്കടക്കാനുള്ള ശ്രമത്തിനിടെയാണ് സ്കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജ്യോതി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ കാറില്‍ നിന്നിറങ്ങിയ ശിവാംഗിയും ജ്യോതിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പൊലീസുകാരിയെ ശിവാംഗി മര്‍ദ്ദിക്കുകയുമായിരുന്നു. പൊലീസുകാരിയെ നിലത്തേക്ക് തള്ളിയിട്ട് മുഖത്തടിച്ച യുവതി തന്നോട് ഏറ്റുമുട്ടലിന് വന്നാല്‍ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പൊലീസിന്റെ ഡയല്‍ 112 പട്രോളിംഗ് സംഘത്തില്‍ ജോലിചെയ്യുന്ന ജ്യോതി ജോലികഴിഞ്ഞ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോകള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ജ്യോതി ശര്‍മ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ശിവാംഗിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ ബുള്ളറ്റ് റാണി എന്ന് പേരിലറിയപ്പെടുന്ന ശിവാംഗിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളേവേഴ്‌സ് ആണുള്ളത്. ഇവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം ഏറെ ശ്രദ്ധനേടാറുമുണ്ട്.


എന്നോട് കളിച്ചാല്‍ അനുഭവിക്കുമെന്ന് 'ബുള്ളറ്റ് റാണി', പൊലീസുകാരിയെ കാറിടിച്ച്‌ നിലത്ത് തള്ളിയിട്ട് മര്‍ദ്ദനം, പിന്നാലെ പണിയുംകിട്ടി

Post a Comment