ബീഫ് കഴിക്കാൻ വിസമ്മതിച്ച തന്നെ ഭാര്യ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. "ഞാൻ ഈ ലോകം വിടുകയാണ്. എന്റെ മരണത്തിന് കാരണം എന്റെ ഭാര്യ സോനം അലിയും അവളുടെ സഹോദരൻ അക്തർ അലിയുമാണ്. എനിക്ക് നീതി നൽകണമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചു. ഇനി ഈ ലോകത്ത് ജീവിക്കാൻ എനിക്ക് അർഹതയില്ല. അതുകൊണ്ടാണ് ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നത്,” രോഹിത് പ്രതാപ് സിംഗ് തന്റെ ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തി. രോഹിത് മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ആത്മഹത്യാ കുറിപ്പിനെ കുറിച്ച് ബന്ധുക്കൾ അറിയുന്നത്. തുടർന്ന് അവർ സൂറത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സൂറത്തിൽ ഒരുമിച്ച് ജോലി ചെയ്യവെയാണ് രോഹിത് രാജ്പുത്തും സോനവും പരിചയപ്പെടുന്നത്. താമസിയാതെ അവർ പരസ്പരം പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ സോനം മറ്റൊരു മതത്തിൽ പെട്ടവളായതിനാൽ രോഹിതിന്റെ കുടുംബം അവരുടെ ബന്ധം വിസമ്മതിച്ചു. സോനത്തെ വിവാഹം കഴിച്ചാൽ രോഹിതുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രോഹിത് സോനത്തെ വിവാഹം കഴിച്ച് സോനത്തോടൊപ്പം താമസം തുടങ്ങിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷമായി രോഹിത്തിന് തന്റെ കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല.
തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് രോഹിത് ഫേസ്ബുക്കിൽ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്തതായി ബന്ധുക്കൾ വെളിപ്പെടുത്തിയതിനെ തുടർന്ന് രോഹിതിന്റെ അമ്മ, ഭാര്യ സോനത്തിനും സഹോദരൻ അക്തർ അലിക്കുമെതിരെ പരാതി നൽകി. മകന്റെ മരണത്തിന്റെ കാരണക്കാരെ ശിക്ഷിക്കണമെന്ന് രോഹിത്തിന്റെ അമ്മ വീണാദേവി ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ സോനത്തിനും സഹോദരൻ അക്തറിനും എതിരെ ഉദ്‌ന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൂറത്ത് പൊലീസ് എസിപി ജെടി സോനാര പറഞ്ഞു.
Post a Comment