വീട്ടുകാരിൽ നിന്ന് എതിർപ്പ് ഉയർന്നെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു സബിത. കെട്ടിട നിർമാണ ജോലിക്കിടെ വീണാണ് ശിവന്റെ അരക്ക് കീഴ്പോട്ട് തളർന്നുപോയത്. ശിവന്റെ വീടിന് അടുത്തുതന്നെയുള്ള സബിതയുടെയും വീട്. ചികിത്സയുടെയും സബിതയടക്കം ബന്ധുക്കളുടെയും പാലിയേറ്റീവ് പ്രവർത്തകരുടെയും പരിചരണത്തിന്റെയും ഫലമായി ശിവന് ഇപ്പോൾ എഴുന്നേറ്റ് ഇരിക്കാനും വീൽചെയറിൽ സഞ്ചരിക്കാനും കഴിയും
ജനപ്രതിനിധികൾ, വ്യവസായ പ്രമുഖർ, ആരോഗ്യ പ്രവർത്തകർ, ട്രൈബൽ പ്രൊമോട്ടർമാർ, ആശാ വർക്കർമാർ, എസ്കെഎസ്എസ്എഫ് വിഖായ പ്രവർത്തകർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ഒട്ടേറെ പ്രമുഖർ മംഗള മുഹൂർത്തത്തിനു സാക്ഷികളായി. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സക്കീന മുഖ്യാതിഥിയായി.
സി.കെ. ഉസ്മാൻ ഹാജി, ഡോ. മുഹമ്മദ് ഷരീഫ്, വേലായുധൻ ചുണ്ടേൽ, തരിയോട് പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം. ശിവാനന്ദൻ, പി. അനിൽകുമാർ, ശാന്തി അനിൽ, വി. മുസ്തഫ, സഞ്ജിത് പിണങ്ങോട്, ടി. ജോർജ്, കെ.ടി. ഷിബു, പി.കെ. മുസ്തഫ, ജോസ് കാപ്പിക്കളം, ബി. സലിം, പി. രത്നാവതി, കെ. സരിത, സനൽരാജ്, ജൂലി സജി, രാജാമണി, സണ്ണി കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
Post a Comment