സ്തിരിപ്പെട്ടി വീശി മഞ്ജുവിനെ അടിക്കുകയായിരുന്നു

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. വിവാഹത്തിന് മുമ്പ് മഞ്ജു ഇരുപതോളം സിനിമകൾ മാത്രമാണ് മലയാളത്തിൽ ചെയ്തത്. പക്ഷെ ആ ചിത്രങ്ങൾ എല്ലാം തന്റെ സൂപ്പർ ഹിറ്റും അതുപോലെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തിയതുമായിരുന്നു. ഇന്നും നമ്മൾ ഓരോരുത്തരും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് .. തന്റെ പതിനേഴാമത്തെ വയസ്സിലായിരുന്നു മഞ്ജുവാര്യർ അഭിനയിച്ചു തുടങ്ങിയത്. മോഹൻ സംവിധാനം ചെയ്ത് മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിച്ചത്.
>
See the source image
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ദിലീപുമായി വിവാഹിതയാകുന്നതും ശേഷം സിനിമ ഉപേക്ഷിച്ച് കുടുംബിനിയായി മാറുന്നതും. ശേഷം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം എല്ലാം നഷ്ടപ്പെട്ട് വ്യക്തിപരമായും സാമ്പത്തികമായും തകർന്ന അവസ്ഥയിൽ നിന്ന മഞ്ജുവിനെ സിനിമ ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ശേഷം മലയാളികൾ ആ പഴയ സ്നേഹത്തോടെ മഞ്ജുവിനെ സ്വീകരിക്കുകയും ആയിരുന്നു.

 ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഫ്‌ളേവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഒരു കോടി’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ മഞ്ജു നടത്തിയ ചില വെളിപ്പെടുത്തലാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വർഷങ്ങൾ പഴക്കമുള്ള സിനിമാ ജീവിതത്തെക്കുറിച്ചും, സ്വകാര്യ ജീവിതത്തെക്കുറിച്ചും മഞ്ജു സംസാരിക്കുകയായിരുന്നു. പരിപാടിയുടെ പൂർണരൂപം ഉത്രാട ദിനത്തിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

See the source image
സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ സിനിമയിൽ മഞ്ജു അഭിനയിച്ച സമയത്ത് സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന സംഭവത്തെക്കുറിച്ച് മഞ്ജു വാര്യർ സൂചിപ്പിക്കുകയുണ്ടായി. സിനിമയിൽ ഇസ്തിരിപ്പെട്ടി കൊണ്ട് ഒരാൾ തൻറെ തലയ്ക്ക് അടിക്കുന്ന രംഗം ഉണ്ടായിരുന്നതായും ഇസ്തിരിപ്പെട്ടി ഡമ്മി ആയിരുന്നു. എങ്കിലും അതിൽ അറ്റാച്ച് ചെയ്ത വയറും മറ്റും എല്ലാം ഒറിജിനൽ ആയിരുന്നു. എതിരെ നിന്ന് താരം ഇസ്തിരിപ്പെട്ടി വീശി മഞ്ജുവിനെ അടിക്കുകയായിരുന്നു. അതിനൊപ്പം ഉണ്ടായിരുന്ന വയറ് എല്ലാം മഞ്‌ജുവിന്റെ തലയിൽ അടിച്ചു പരിക്ക് പറ്റി തല പൊട്ടി. ഉടനെ തന്നെ എല്ലാവരും ചേർന്ന് മഞ്ജുവിനെ ആശുപത്രിയിലെത്തിച്ച സന്ദർഭത്തെക്കുറിച്ച് മഞ്ജു ഓർക്കുന്നു. സിനിമയിലും മറ്റും കാണുമ്പോൾ സിംപിളായി തോന്നുന്ന പല കാര്യങ്ങളും ഏറെ റിസക്ക് എടുത്തിട്ടാണ് കഥാപാത്രങ്ങളാവുമ്പോൾ നമ്മൾ ചെയ്യാറുള്ളതെന്നും മഞ്ജു കൂട്ടിച്ചേർത്തു.

See the source image
പുതിയ സിനിമയുടെ ചിത്രീകരണവും മറ്റുമായി തിരക്കിലാണിപ്പോൾ താരം. അജിത് നായകവേഷത്തിലെത്തുന്ന തമിഴ് സിനിമയിലാണ് മഞ്ജു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. എച്ച് വിനോദാ ണ് ചിത്രത്തിന്റ സംവിധായകൻ. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നന്നതെന്ന പ്രത്യേകതയുമുണ്ട്. ഓണത്തിനോട് അനുബന്ധിച്ച് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിലാണ് മഞ്ജുവാര്യർ അതിഥിയായിയെത്തിയത്.

Tags :

Post a Comment