ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പുറത്താക്കിയവര്‍ക്ക് ' ബുള്‍ഡോസര്‍ ചികിത്സ' നല്‍കി പോലീസ്.ബിന്‍ജോറിലാണ് യുവതിയെ ഇറക്കിവിട്ടവരുടെ വീട് പോലീസ് പൊളിച്ചുമാറ്റാന്‍ ഒരുങ്ങിയത്. ബുള്‍ഡോസര്‍ കണ്ടതോടെ വീട്ടുകാര്‍ യുവതിയെ വീട്ടിലേക്ക് കയറ്റി.
<
br>
ബിന്‍ജോര്‍ സ്വദേശിനി നൂതന്‍ മാലിക്കിനെയാണ് സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് റോബിന്‍ സിംഗും, വീട്ടുകാരും ചേര്‍ന്ന് ഇറക്കി വിട്ടത്. അഞ്ച് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഏതാനും മാസങ്ങള്‍ക്ക് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാരുടെ പീഡനം ആരംഭിച്ചു. പീഡനം അസഹനീയമായതോടെ യുവതി 2019 ല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് യുവതിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയത്.

റോബിന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതോടെ നൂതന്‍ ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം പ്രകടമാക്കി. എന്നാല്‍ റോബിനും ഭര്‍തൃവീട്ടുകാരും ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ യുവതി കോടതിയെ സമീപിച്ചു.

ബിന്‍ജോര്‍ കോടതി യുവതിയ്‌ക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ നൂതന്‍ ന്‍ മാലിക്കിനെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന് റോബിന്‍ വാശി പിടിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് എത്തി വീട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടിലേക്ക് കയറ്റില്ലെന്ന് നിലപാട് ആയിരുന്നു സ്വീകരിച്ചത്. ഇതോടെ പോലീസ് വീട് തകര്‍ക്കാന്‍ ബുള്‍ഡോസറുമായി എത്തുകയായിരുന്നു. ഇത് കണ്ടതോടെ വീട്ടുകാര്‍ നൂതന്‍ മാലിക്കിനെ വീട്ടിലേക്ക് കയറ്റാമെന്ന് അനുമതി നല്‍കി.

Tags:UPpolicebulldozer

Post a Comment