തന്റെ പങ്കാളിയെ കൂടുതല്‍ തൃപ്‌തയാക്കാന്‍ ബെഡ്ഡില്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കാനാണ് ഏതൊരു പുരുഷനും ആഗ്രഹിക്കുക.ആരോഗ്യകരമായ ലൈംഗികാഭിലാഷം ശാരീരികമായും വൈകാരികമായും ബന്ധപ്പെട്ട കിടക്കുന്നു. ലൈംഗിക ബന്ധത്തിനിടെ എല്ലാം പെട്ടെന്ന് കഴിയുന്നു എന്ന പരാതി ഉള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക. പുരുഷന്മാര്‍ സ്റ്റാമിന കിട്ടാന്‍ വേണ്ടി ആദ്യം ശ്രദ്ധ നല്‍കേണ്ടത് കഴിക്കുന്ന ഭക്ഷണത്തിലാണ്. നിങ്ങള്‍ കിടപ്പുമുറിയില്‍ 'സമയ പ്രശ്നം' നേരിട്ടിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ഭക്ഷണക്രമം സൂക്ഷ്മമായി പരിശോധിക്കേണ്ട സമയമായിരിക്കുന്നു എന്ന് സാരം. ചില പ്രകൃതിദത്തമായ വഴികളിലൂടെ മികച്ച സംതൃപ്‌തി നേടിയെടുക്കാം. അതിന് കഴിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

തണ്ണിമത്തന്‍:

പ്രകൃതി ദത്തമായ വയാഗ്ര എന്നാണ് തണ്ണിമത്തന്‍ പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ കുരു ഇട്ട് തിളപ്പിച്ച വെള്ളവും തണ്ണിമത്തന്റെ തോട് ഇട്ട് തിളപ്പിച്ച വെള്ളവുമെല്ലാം ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കും. ഇത് കൂടാതെ തണ്ണിമത്തന്‍ ജ്യൂസും മികച്ച പ്രതിവിധിയാണ്.

ആപ്പിള്‍:

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റാന്‍ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിച്ചേക്കാം. ആപ്പിളിന്റെ ഉയര്‍ന്ന അളവിലുള്ള ക്വെര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് ഫ്ലേവനോയിഡ് സഹിഷ്ണുത മെച്ചപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിന്റെ സമയത്ത് വ്യായാമ വേളയില്‍ സംഭവിക്കുന്ന അതേ ശാരീരിക മാറ്റങ്ങളിലൂടെ നിങ്ങളുടെ ശരീരവും കടന്നുപോകുന്നതിനാല്‍, ഉയര്‍ന്ന ഹൃദയമിടിപ്പ്, വര്‍ദ്ധിച്ച മെറ്റബോളിസം, പേശികളുടെ സങ്കോചങ്ങള്‍ എന്നിവയെ എല്ലാം ആശ്വസിപ്പിച്ച്‌ നിര്‍ത്താന്‍ ആപ്പിളിന് കഴിയും.

കറ്റാര്‍ വാഴ ജ്യൂസ്:

കറ്റാര്‍ വാഴ ജ്യൂസ് തയ്യാറാക്കി ദിവസവം വെറും വയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഈ പ്രശ്നത്തിന് ഉത്തമ പരിഹാരമാണ്.

ഇഞ്ചി ജ്യൂസ്:

ഇഞ്ചി ജ്യൂസും ഈ പ്രശ്നത്തിന് ഏറെ നല്ലതാണ്. ഇത് പുരുഷന്മാരില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ നല്ല സെക്‌സ് സ്റ്റാമിനയ്ക്ക് ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

ആപ്പിള്‍ ജ്യൂസ്:

ആപ്പിള്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് സെക്സ് സ്റ്റാമിന കൂട്ടാന്‍ ഏറെ സഹായകമാണ്.

പാലും തേനും:

പാലില്‍ അല്‍പം തേന്‍ കലര്‍ത്തി നിത്യേന കുടിയ്ക്കുന്നത് പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. അതുപോലെ പാലില്‍ ബദാം ചേര്‍ത്ത് കുടിയ്ക്കുന്നതും ലൈംഗിക ശക്തി വര്‍ധിപ്പിക്കുന്നു.

TagsSexual StaminaHealthfoodLifeStyle

shortlink

Post a Comment