പോർച്ചുഗൽ ആരാധകർക്കെതിരെ രൂക്ഷ വിമർശനവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റ്യ അവേയ്റോ. പോർച്ചുഗൽ ആരാധകർ നന്ദിയില്ലാത്തവരാണെന്ന് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാറ്റ്യ കുറിച്ചു. ‘നിസാരർ, ആത്‌മാവില്ലാത്തവർ, മണ്ടന്മാർ, എല്ലായ്പ്പോഴും നന്ദിയില്ലാത്തവർ’ എന്നാണ് കാറ്റ്യയുടെ വിമർശനം. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരായ ആരാധക വിമർശനങ്ങളിലാണ് കാറ്റ്യ പ്രതികരിച്ചത്.

<
/div>
“അവനെ സ്നേഹിക്കുന്നവരും കുടുംബവും എന്ത് തന്നെ സംഭവിച്ചാലും അവനൊപ്പമുണ്ട്. പക്ഷേ, ഇന്നത്തെ കാലം എന്നെ അതിശയിപ്പിക്കുന്നില്ല. കഴിക്കുന്ന പാത്രത്തിൽ തന്നെ തുപ്പുന്നവരാണ് പോർച്ചുഗീസുകാർ. അതെപ്പോഴും അങ്ങനെയായിരുന്നു. അതുകൊണ്ടാണ് ഒരാൾ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ചിന്താധാരകളെ മാറ്റുമ്പോൾ അത് അവരെ അസ്വസ്ഥപ്പെടുത്തുന്നത്. എൻ്റെ രാജാവേ, എപ്പോഴും നിനക്കൊപ്പം. സമാധാനമായിരിക്കൂ. പോർച്ചുഗലിനെ എപ്പോഴും സഹായിക്കുന്നവരെ തിരികെ സഹായിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, പോർച്ചുഗീസുകാർ നിസാരരും ആത്‌മാവില്ലാത്തവരും മണ്ടന്മാരും എല്ലായ്പ്പോഴും നന്ദിയില്ലാത്തവരുമാണ്. ആ മനുഷ്യൻ അവിടെ മുട്ടിലിരിക്കുന്നു. അയാൾക്കൊരു കൈകൊടുക്കാൻ ആരുമില്ല. ഇത് ക്രൂരമാണ്. ഇത് വളരെ കഷ്ടമാണ്. അയാൾ കൊടുത്തുകൊണ്ടേയിരിക്കുന്നു. ആ ഇരിക്കുന്നയാൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. ലോകത്തിലെ ഏറ്റവും മികച്ച താരം.’- കാറ്റ്യ കുറിച്ചു.


ക്രിസ്റ്റ്യാനോ ടീമിൽ ഇല്ലാത്തതാണ് പോർച്ചുഗലിനു നല്ലതെന്ന് വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. ചില പോർച്ചുഗീസ് മാധ്യമങ്ങളും ഇത്തരത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തി. ഖത്തർ ലോകകപ്പിനുള്ള ടീമിൽ ക്രിസ്റ്റ്യാനോയെ ഉൾപ്പെടുത്തരുതെന്നും നിർദ്ദേശങ്ങളുയരുന്നു. ഇതിനോടാണ് കാറ്റ്യ പ്രതികരിച്ചത്. സമീപകാലത്തായി വളരെ മോശം ഫോമിലാണ് 37കാരനായ ക്രിസ്റ്റ്യാനോ.

Post a Comment