< /div>
രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമാണ് കേന്ദ്ര സർക്കാർ നടപടി. 2021-ൽ പുറപ്പെടുവിച്ച പുതിയ ഐ ടി നിയമങ്ങളുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെത്തുടർന്നാണ് രാജ്യത്തെ 63 അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യയിലെ ഇന്റർനെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. ഏറ്റവും പുതിയ ഉത്തരവ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്‍റെ വെബ്‌സൈറ്റിലടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തെ രാജ്യത്ത് ബ്ലോക്ക് ചെയ്‌ത അശ്ശീല വെബ്‌സൈറ്റുകൾക്ക് പുറമേയാണ് 63 വെബ്‌സൈറ്റുകൾക്ക് കൂടി നിരോധനം വരുന്നത്. ഈ വെബ്സൈറ്റുകൾ മൊബൈൽ ഫോണുകളിലോ, ലാപ്‌ടോപ്പുകളിലോ ഡെസ്‌ക്‌ടോപ്പുകളിലോ മുതലായവയിലും ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കില്ല. പൂർണ്ണമായോ ഭാഗികമായോ നഗ്നത കാണിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും ലൈംഗിക പ്രവർത്തനം ഉള്ളടക്കമായിട്ടുള്ളതുമായ വെബ് സൈറ്റുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത കേന്ദ്ര സർക്കാർ വൈകാതെ നടത്തും. ഏതൊക്കെ വെബ്സൈറ്റുകളാണ് പുതുതായി നിരോധിച്ചതെന്നതിന്‍റെയടക്കം വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
Post a Comment