പ്രവചനങ്ങൾ നടത്തിക്കൊണ്ട് ലോകശ്രദ്ധയാകർഷിച്ച സ്ത്രീയാണ് ​ബൾ​ഗേറിയക്കാരിയായ ബാബ വം​ഗ. 9/11ആക്രമണം, ബ്രെക്സിറ്റ് അടക്കം സുപ്രധാനമായ പല സംഭവങ്ങളെ കുറിച്ചും ബാബ വം​ഗ പ്രവചനം നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. 

'ബാൽക്കണിലെ നോസ്ട്രഡാമസ്' എന്ന പേരിലും അറിയപ്പെടുന്ന ബാബ വം​ഗ നടത്തുന്ന പ്രവചനങ്ങളിൽ 85 ശതമാനവും ശരിയാണ് എന്നാണ് പറയുന്നത്. ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പിരിച്ച് വിടൽ, 2004 -ലെ തായ്‍ലാൻഡ് സുനാമി, ബരാക് ഒബാമ പ്രസിഡണ്ടായത് എന്നിവയെല്ലാം അവരുടെ പ്രവചനങ്ങളിൽ ഉണ്ടായിരുന്നു എന്നാണ് അവരെ വിശ്വസിക്കുന്നവർ പറയുന്നത്. 

12 -ാമത്തെ വയസിൽ ഒരു കൊടുങ്കാറ്റിനെ തുടർന്നാണ് ദുരൂഹമായ നിലയിൽ ബാബ വം​ഗയ്ക്ക് തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്. എന്നാൽ, അതേ തുടർന്ന് തനിക്ക് ഭാവി കാണാനുള്ള കഴിവുണ്ട് എന്നായിരുന്നു ബാബ വം​ഗയുടെ അവകാശവാദം. ഇതേ തുടർന്ന് അവർ നിരവധി പ്രവചനങ്ങൾ നടത്തി. വർഷം 5079 വരെയുള്ള പ്രവചനങ്ങളാണ് അവർ നടത്തിയത്. 5079 ആകുമ്പോൾ ലോകം അവസാനിക്കും എന്നും ബാബ വം​ഗ പ്രവചിച്ചു. 

2022 -ലെ ഇന്ത്യയെ കുറിച്ച് ബാബ വം​ഗ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ ഇന്ത്യക്കാരെ ആശങ്കപ്പെടുത്തുന്നത്. അതേ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചകളും ഉയർന്നു വന്നു. ഇന്ത്യയിൽ അതിരൂക്ഷമായ വെട്ടുക്കിളി ആക്രമണം ഉണ്ടാവും. അതേ തുടർന്ന് വിളകൾ നശിക്കുകയും ഇന്ത്യയിലാകെ തന്നെ കനത്ത ദാരിദ്ര്യം അനുഭവപ്പെടുകയും ചെയ്യും എന്നായിരുന്നു ബാബ വം​ഗയുടെ പ്രവചനം എന്നാണ് ഓൺലൈനിൽ പ്രചരിക്കപ്പെടുന്ന പോസ്റ്റുകളിൽ പറയുന്നത്. 

2022 -നെ കുറിച്ച് ആറ് പ്രവചനങ്ങളാണ് ബാബ വം​ഗ നടത്തിയത് എന്നും അതിൽ രണ്ടെണ്ണം സത്യമാവുകയും ചെയ്തു എന്നും പറയപ്പെടുന്നു. പല ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും കനത്ത വെള്ളപ്പൊക്കമുണ്ടാവും എന്നായിരുന്നു അതിൽ ഒരു പ്രവചനം. വരൾച്ചയുടെ ഭാ​ഗമായി വലിയ വലിയ ന​ഗരങ്ങളിൽ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടും എന്നും ബാബ വം​ഗ പ്രവചിച്ചുവത്രെ. 

Post a Comment