ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. പുനഃസ്ഥാപിക്കാനാവാത്ത ബന്ധങ്ങളുടെ തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കാനുള്ള സുപ്രിംകോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
വിവാഹമോചനം തേടുമ്പോള്‍ കക്ഷികള്‍ മറുവശത്ത് നില്‍ക്കുന്ന ആള്‍ക്കെതിരെ ഉന്നയിക്കുന്ന പല വാദമുഖങ്ങളും സമൂഹത്തിന്റെ ചില നിര്‍ബന്ധങ്ങളിലും പ്രതീക്ഷകളില്‍ നിന്നുമുണ്ടാകുന്നതാണ്. ഇത് തെറ്റായ രീതിയാണെന്ന് കോടതി വിലയിരുത്തി. രണ്ട് നല്ല വ്യക്തികള്‍ക്ക് ഒരുപക്ഷേ രണ്ട് നല്ല പങ്കാളികളായിരിക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഇന്നും വാദം തുടരും.
Post a Comment