പിന്നീട് സെപ്റ്റംബർ ഇരുപതാം തീയതി എനിക്ക് പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്നും മെസ്സേജ് വന്നു.സ്വിഗ്ഗിയിൽ നിന്നൊരു കൊറിയർ ഉണ്ടെന്നായിരുന്നു മെസ്സേജ്. ആ മെസ്സേജ് കാണുന്ന നേരത്ത് ഞാൻ എൻറെ ഒരു സുഹൃത്തിനെ അടുത്ത് നിൽക്കുകയായിരുന്നു.ആ സുഹൃത്ത് പറഞ്ഞിട്ട് ഞാൻ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോൾ സ്വിഗ്ഗിയിൽ നിന്ന് ഒരു ഗിഫ്റ്റ് കൂപ്പൺ ആണെന്നും അത് എവിടെയാണ് എത്തിക്കേണ്ടത് എന്നും ചോദിച്ചു ഗിഫ്റ്റ് കൂപ്പൺ കോളേജിന്റെ റിസപ്ഷനിലേക്ക് കൊടുത്താൽ മതി എന്നും ഞാൻ ലീവ് ആണെന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

അതിനുശേഷം രണ്ടുദിവസം കഴിഞ്ഞിട്ട് ഒരു ഗുഡ്മോർണിംഗ് മെസ്സേജ് അതേ നമ്പറിൽ നിന്ന് വന്നിരുന്നു ...ഞാൻ അത്യാവശ്യം നല്ല തിരക്കിലായിരുന്ന കൊണ്ട് എനിക്ക് മെസ്സേജ് ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. ഈ ഗിഫ്റ്റ് കൂപ്പൺ ഉണ്ട് എന്ന് പറഞ്ഞ കാര്യവും ഞാൻ മറന്നു പോയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഒരു ഹായ് മെസ്സേജ് ആ നമ്പറിൽ നിന്ന് വന്നത് കൊണ്ട് ഞാൻ നമ്പറിലേക്ക് വീണ്ടും തിരിച്ചു വിളിച്ചു. വിളിച്ചനേരത്ത് കൂപ്പൺ തരാൻ ആണോ നിങ്ങൾ ഹായ് എന്ന മെസ്സേജ് അയച്ചത് എന്ന് ചോദിച്ചപ്പോൾ പരസ്പരം ബന്ധമില്ലാതെ എന്തൊക്കെയോ പറയുകയും ആമസോണിന്റെ ഗിഫ്റ്റ് കൂപ്പൺ ആണെന്ന് പിന്നീട് പറയുകയും അവൻ കൂപ്പൺ എത്തിക്കാൻ പറ്റത്തില്ല എന്നും ന്യൂമോണിയ പിടിച്ചു കിടക്കുകയാണെന്നും ഒക്കെ പറഞ്ഞു.സംസാരത്തിലെ ചേർച്ചയില്ലായ്മ ശ്രദ്ധിച്ച ഞാൻ നാളെ വൈകുന്നേരം എനിക്ക് കൂപ്പൺ കൊണ്ടുവന്ന് തരണം അല്ലെങ്കിൽ പോലീസിൽ കംപ്ലൈന്‍റ് ചെയ്യുമെന്ന് അവനോട് പറഞ്ഞു.

അവൻ നാളെ തന്നെ കൊണ്ട് തരാം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. അതിനുശേഷം കസ്റ്റമർ കെയറിലേക്ക് വിളിച്ച് ഇതിനൊരു ക്ലാരിഫിക്കേഷൻ വരുത്താൻ വേണ്ടി ഞാൻ അവരോട് സംസാരിച്ചു. അങ്ങനെ ഒരു കൂപ്പണിന്റെ കാര്യം അവർക്ക് അറിയില്ലെന്നാണ് അവർ പറഞ്ഞത്. അങ്ങനെ അയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ടും അവന്റെ നമ്പറും കസ്റ്റമർ കെയറിലേക്ക് ഫോർവേഡ് ചെയ്യുകയും ഒരു 10 മിനിറ്റിനുള്ളിൽ അവൻ എന്നെ തിരിച്ചു വിളിച്ച് ജോലി നഷ്ടപ്പെട്ടു പോയെന്നും അങ്ങനെ ഒരു കൂപ്പൺ അവന്റെ കയ്യിലില്ലെന്നും വെറുതെ നമ്പർ കിട്ടിയപ്പോൾ ഒരു രസത്തിനു വേണ്ടി മെസ്സേജ് അയച്ചതാണ് ക്ഷമിക്കണം എന്നും പറഞ്ഞ് കുറെയധികം ക്ഷമ പറയും കാലു പിടിക്കുകയും ചെയ്തു. പോലീസിലേക്ക് പരാതിപ്പെടും എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

22 വയസ്സോളം പ്രായമുള്ള ഒരു പയ്യനാണ് എന്നാണ് സംസാരത്തിൽ നിന്ന് എനിക്ക് തോന്നുന്നത്. കുട്ടികൾക്ക് ഇങ്ങനെ ഒരു മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.

ഒരു നമ്പർ കിട്ടി കഴിയുമ്പോഴേക്കും അതിലേക്ക് മെസ്സേജ് അയക്കുകയും ഇങ്ങനെയൊക്കെ സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാകുന്ന എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.. ചില പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെയാണ് ഇത്തരം ആപ്പുകളെ വിശ്വസിക്കുന്നത്’.

Post a Comment