ഗാസിയാബാദ്: നാല് വര്‍ഷമായി തെളിയാതെ കിടന്ന യുവാവിന്‍റെ തിരോധാന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു. ഇത്രയും നാള്‍ പൊലീസ് അന്വേഷിച്ചിരുന്ന യുവാവിന്‍റെ മൃതദേഹം പൊലീസ് കണ്ടെത്തി. ഭാര്യയും കാമുകനായ അയല്‍വാസിയും ചേര്‍ന്നാണ് യുവാവിനെ കൊന്ന് കുഴിച്ചു മൂടിയത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ കാമുകന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടിരുന്നത്.

v>2018 സെപ്തംബർ 28 നാണ് സിക്രോഡ് ഗ്രാമത്തിൽ നിന്നുള്ള ചന്ദ്ര വീറിനെ കാണാതായത്. തുടർന്ന് സിഹാനി ഗേറ്റ് പൊലീസ് യുവാവിനെ തട്ടിക്കൊണ്ടുപോതായി കേസ് രജിസ്റ്റർ ചെയ്തു. എന്നാല്‍, പൊലീസിന് ഒരു വഴിത്തിരിവ് ഉണ്ടാക്കാൻ കഴിയാതെ വന്നതോടെ കേസ് അന്വേഷണം പാതി വഴിയില്‍ നിലയ്ക്കുകയായിരുന്നു. അടുത്തയിടെ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം പുനരാരംഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്ര വീറിന്‍റെ ഭാര്യ സവിതയ്ക്ക് അനിൽ കുമാർ എന്ന അരുൺ എന്നയാളുമായി വിവാഹത്തിന് മുമ്പ് ബന്ധമുണ്ടായിരുന്നു.

അത് കല്യാണത്തിന് ശേഷവും തുടർന്നു. അരുണിനൊപ്പം സവിതയെ പല തവണ ചന്ദ്ര വീര്‍ കണ്ടിരുന്നു. ഇതിന്‍റെ പേരില്‍ നിരന്തരം ചന്ദ്ര വീര്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് സവിത പൊലീസിന് മൊഴി നല്‍കിയത്. 2018 സെപ്തംബർ 28 ന് മദ്യപിച്ച നിലയിലാണ് ചന്ദ്ര വീര്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്നു. സവിത അരുണിനെ വീട്ടിലേക്ക് വിളിച്ചു.

ഉറങ്ങി കിടന്നിരുന്ന ചന്ദ്ര വീറിന്‍റെ തലയിലേക്ക് നാടന്‍ തോക്ക് ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് നിറയൊഴിക്കുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും കുഴി എടുക്കാന്‍ ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അരുണിന്‍റെ വീടിനുള്ളിലെ ആറടി താഴ്ചയുള്ള കുഴിയിൽ നിന്നാണ് അസ്ഥികൂടം പുറത്തെടുത്തതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (ക്രൈം) ദീക്ഷ ശർമ്മ പിടിഐയോട് ചെയ്തു. ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Post a Comment