ദോ​ഹ: ഖ​ത്ത​റി​ൻെ​റ ആ​ഘോ​ഷ​ങ്ങ​ളി​ലെ​ല്ലാം പ​തി​വു കാ​ഴ്​​ച​യാ​ണ്​ ച​​ക്ര​ക​സേ​ര​യി​െ​ല​ത്തി, ഇ​രു കൈ​ക​ളി​ലും ഉ​ന്നി അ​തി​വേ​ഗ​ത്തി​ൽ നീ​ങ്ങു​ന്ന ഗാ​നിം അ​ൽ മു​ഫ്​​ത. ശാ​രീ​രി​ക പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും വൈ​ക​ല്യ​ങ്ങ​ളെ​യും ഇഛാ​ശ​ക്തി​യും മ​ന​ശ​ക്തി​യും കൊ​ണ്ടും മ​റി​ക​ട​ന്ന, യൂ​ത്ത് ഐ​ക്ക​ൺ ഗാ​നിം അ​ൽ മു​ഫ്ത ഇ​പ്പോ​ൾ ലോ​ക​ത്തി​നു​മൊ​രു പ്ര​തീ​ക​മാ​ണ്.
<
br>
അ​ൽ ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ലൂ​ടെ ഫി​ഫ ലോ​ക​ക​പ്പ്​ ആ​വേ​ശ​ത്തി​ലേ​ക്ക്​ കാ​ൽ​പ​ന്തു ലോ​കം ക​ൺ​തു​റ​ന്ന​ത്​ ഗാ​നിം മൈ​താ​ന മ​ധ്യ​ത്തി​ലി​രു​ന്ന്​ പ​രാ​യ​ണം ചെ​യ്​​ത ഖു​ർ​ആ​ൻ വാ​ക്യ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു. 49ാം അ​ധ്യാ​യ​ത്തി​ൽ മ​നു​ഷ്യ സൗ​ഹാ​ർ​ദം ഉ​ദ്​​ഘോ​ഷ​ണം ചെ​യ്യു​ന്ന 13ാം വാ​ക്യം അ​വ​താ​ര​ക​മാ​യ ഹോ​ളി​വു​ഡ്​ താ​രം മോ​ർ​ഗ​ൻ ഫ്രീ​മാ​ന്​ മു​ന്നി​ലി​രു​ന്ന്​ ഉ​രു​വി​ട്ടു.

'ഹേ; ​മ​നു​ഷ്യ​രേ, തീ​ര്‍ച്ച​യാ​യും നി​ങ്ങ​ളെ നാം ​ഒ​രു ആ​ണി​ല്‍ നി​ന്നും ഒ​രു പെ​ണ്ണി​ല്‍ നി​ന്നു​മാ​യി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. നി​ങ്ങ​ള്‍ അ​ന്യോ​ന്യം അ​റി​യേ​ണ്ട​തി​ന് നി​ങ്ങ​ളെ നാം ​വി​വി​ധ സ​മു​ദാ​യ​ങ്ങ​ളും ഗോ​ത്ര​ങ്ങ​ളും ആ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. തീ​ര്‍ച്ച​യാ​യും അ​ല്ലാ​ഹു​വി​ന്‍റെ അ​ടു​ത്ത് നി​ങ്ങ​ളി​ല്‍ ഏ​റ്റ​വും ആ​ദ​ര​ണീ​യ​ന്‍ നി​ങ്ങ​ളി​ല്‍ ഏ​റ്റ​വും ധ​ര്‍മ്മ​നി​ഷ്ഠ പാ​ലി​ക്കു​ന്ന​വ​നാ​കു​ന്നു.

Post a Comment