ഉടുമുണ്ടും തോര്‍ത്തും മാത്രം വേഷം. കൈയിലൊരു തോള്‍സഞ്ചിയും കുടയും ചോറ്റുപാത്രവും. പണമോ മൊബൈല്‍ ഫോണാ കൈവശമില്ലാതെ തൃശ്ശൂര്‍ ചാഴൂരിലെ പള്ളിപ്പാട്ട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു വര്‍ഷത്തെ കാല്‍നടയാത്ര കഴിഞ്ഞ് തിരിച്ചെത്തി. ജനുവരി ഒന്നിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ ഒറ്റയാള്‍ പദയാത്ര ഡിസംബര്‍ 23ന് അവസാനിപ്പിച്ചതും കന്യാകുമാരിയില്‍ത്തന്നെ. യാത്ര ചെയ്തത് 12000 കിലോമീറ്റര്‍.
<
div>മലയാളം മാത്രമറിയുന്ന ഇദ്ദേഹം ജമ്മു കശ്മീരിലും ഉത്തര, പശ്ചിമ സംസ്ഥാനങ്ങളിലുമൊഴികെ എല്ലായിടങ്ങളിലും യാത്ര ചെയ്തു സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവരുടെ വീടുകളില്‍നിന്ന് യഥേഷ്ടം ഭക്ഷണം ലഭിച്ചെന്നും 55കാരനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറയുന്നു.
2019ല്‍ കന്യാകുമാരിയില്‍നിന്ന് കാശിയിലേക്ക് കാല്‍നടയാത്ര നടത്തിയിരുന്നു ഇദ്ദേഹം. 74 ദിവസം കൊണ്ട് 3000 കിലോമീറ്റര്‍ താണ്ടി കാശി ദര്‍ശനം കഴിഞ്ഞാണ് അന്ന് തിരിച്ചെത്തിയത്. ഇപ്പോഴത്തെ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. ആരാധനാലയങ്ങളിലും മഠങ്ങളിലും പെട്രോള്‍ പമ്പുകളിലും വഴിവക്കിലും കിടന്നുറങ്ങി. ദാനമായി കിട്ടിയ ഭക്ഷണം കഴിച്ചു. ദിവസവും 45 മുതല്‍ 55 കിലോമീറ്റര്‍ വരെയാണ് യാത്ര ചെയ്തത്
Post a Comment