>
52 -കാരനായ അധ്യാപകനാണ് ബിരുദ വിദ്യാർത്ഥിനിയായ 20 -കാരിയെ വിവാഹം കഴിച്ചത്. ബികോം വിദ്യാർത്ഥിനിയായ സോയ നൂറിന് തന്റെ അധ്യാപകൻ സാജിദ് അലിയോട് പ്രണയം തോന്നുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്നാണ് സോയ പറയുന്നത്. ആദ്യമൊക്കെ വിദ്യാർത്ഥിനിയുടെ പ്രണയാഭ്യർത്ഥന സാജിദ് അലി നിരസിച്ചു. എന്നാൽ, അവസാനം അധ്യാപകനും പ്രണയത്തിലാവുകയും വിവാഹിതരാവാൻ തീരുമാനിക്കുകയും ആയിരുന്നു.
പാകിസ്ഥാനി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററും ആയ സെയ്‍ദ് ബാസിത്ത് അലിയോടാണ് ഇരുവരും തങ്ങളുടെ അപൂർവമായ പ്രണയകഥ പങ്ക് വച്ചത്. പ്രണയം പറഞ്ഞ് ആദ്യം ചെന്നപ്പോൾ അധ്യാപകൻ വല്ലാതെ ആയിപ്പോയി എന്നും എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം അത് അംഗീകരിക്കുകയായിരുന്നു എന്നും സോയ പറഞ്ഞു.
'നമുക്കിടയിൽ വലിയ (32 വർഷത്തെ) പ്രായവ്യത്യാസം ഉണ്ട്. നമുക്ക് പരസ്പരം വിവാഹിതരാവാൻ സാധിക്കില്ല' എന്നാണ് സാജിദ് സോയയോട് പറഞ്ഞത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം സാജിദിന് സോയയോടും പ്രണയം തോന്നുകയായിരുന്നു.
എന്നാൽ, ഇരുവരുടെയും വീട്ടുകാർക്കും ബന്ധുക്കൾക്കും ആ ബന്ധം ആദ്യം അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇരുവരും പിന്തിരിഞ്ഞു നോക്കാൻ തയ്യാറായിരുന്നില്ല. സാജിദിന്റെ അധ്യാപനം സോയക്കിഷ്ടമായിരുന്നു. സോയയുടെ പാചകം സാജിദിനും. മാത്രമല്ല വരുമാനത്തിന്റെ കാര്യം നോക്കുകയാണ് എങ്കിൽ സോയ ഇതിനോടകം തന്നെ 1.5 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. ആമസോൺ (FBA ഹോൾസെയിൽ) പ്രോഗ്രാം പരിശീലിച്ച് സാജിദും സോയയും അതിലേക്ക് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു. ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഇരുവരും വരുമാനം നേടിത്തുടങ്ങി.
അങ്ങനെ വിവാഹശേഷം ആരുടേയും കമന്റുകളെ വകവയ്ക്കാതെ ഹാപ്പിയായി പോവുകയാണ് സാജിദും സോയയും.
Post a Comment