അതേസമയം 2022ല്‍ ഐഐഎഫ്എല്‍ വെല്‍ത്ത് ഹ്യൂറന്‍ ഇന്ത്യ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ രത്തന്‍ ടാറ്റ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ സമ്പന്നന്‍ എന്ന നിലയിലല്ല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്‌സ് ഉള്ള ബിസിനസ്സുകാരന്‍ എന്ന വിഭാഗത്തിലാണ് രത്തന്‍ ടാറ്റയുടെ പേരുള്ളത്.
ലോകത്താകമാനം ആരാധകരുള്ള പ്രമുഖ വ്യവസായി ആണ് ടാറ്റ സണ്‍സ് ചെയര്‍മാനായ രത്തന്‍ ടാറ്റ. ഇന്ന് (ഡിസംബര്‍ 28) അദ്ദേഹത്തിന്റെ 85-ാം പിറന്നാള്‍ ആണ്.ലോകം മുഴുവൻ ആരാധിക്കുന്ന ബിസിനസ്സുകാരനായിട്ടും ഇന്നേവരെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹം എത്തിയിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
<
div>ഈ വര്‍ഷം മാത്രം ഏകദേശം 18 ലക്ഷത്തോളം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ ഫോളോ ചെയ്തത്. ആകെ 118 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.
ഏകദേശം 3800 കോടിയാണ് രത്തന്‍ ടാറ്റയുടെ ആകെ ആസ്തി. അതേസമയം ഐഐഎഫ്എല്‍ ഹ്യൂറന്‍ ഇന്ത്യ 2022 പുറത്തിറക്കിയ പട്ടികയില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യാക്കാരുടെ പട്ടികയില്‍ 421-ാം സ്ഥാനത്താണ് രത്തന്‍ ടാറ്റ. 2021ല്‍ അദ്ദേഹത്തിന്റെ സ്ഥാനം 433-മത് ആയിരുന്നു.
ബിസിനസ്സിന് വേണ്ടി മാത്രമല്ല തന്റെ ജീവിതം എന്ന് തെളിയിച്ചയാളാണ് രത്തന്‍ ടാറ്റ. ടാറ്റ ഗ്രൂപ്പ് നേടുന്ന ലാഭത്തിന്റെ 66 ശതമാനത്തോളം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. ഇതായിരിക്കാം സമ്പന്ന പട്ടികയില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെ പിന്നിലേക്ക് വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ ജാംഷെഡ്ജി ടാറ്റ തന്നെയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനിയുടെ ലാഭം ആദ്യം നീക്കിവെച്ച് തുടങ്ങിയത്. കാലങ്ങളായി തുടര്‍ന്നുവന്നിരുന്ന ഈ ശീലം രത്തന്‍ ടാറ്റയും അതുപോലെ തുടരുകയായിരുന്നു.
എല്ലാത്തരം ബിസിനസ്സുകളിലും അഗ്രഗണ്യരാണ് ടാറ്റഗ്രൂപ്പ്. 2022 മാര്‍ച്ച് 31 ലെ കണക്ക് അനുസരിച്ച് ഏകദേശം 29 പബ്ലിക് -ലിസ്റ്റ്ഡ് സംരംഭങ്ങള്‍ ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം കൂടി ഏകദേശം 311 ബില്യണ്‍ ഡോളര്‍ വിപണി മൂലധനമാണുള്ളത്.
അതേസമയം രത്തന്‍ ടാറ്റയുടെ ജീവചരിത്രം പുസ്തകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിദ്ധീകരണ അവകാശം സ്വന്തമാക്കിയതായി ഹാര്‍പ്പര്‍കോളിന്‍സ് 2022 ജനുവരി 7ന് അറിയിച്ചിരുന്നു.
‘രത്തന്‍ എന്‍ ടാറ്റ: ദി ഓതറൈസ്ഡ് ബയോഗ്രഫി’ (Ratan N Tata: The Authorized Biography) എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മലയാളിയും മുന്‍ ഐ.എ.എസ് ഓഫീസറുമായ ഡോ. തോമസ് മാത്യുവാണ് എഴുതുന്നത്.
ടാറ്റ ഗ്രൂപ്പിനെ രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവന നല്‍കിയ രത്തന്‍ ടാറ്റയുടെ ബിസിനസ്സ് തന്ത്രങ്ങള്‍, നേതൃ പാടവം, വ്യക്തിഗുണങ്ങള്‍ എന്നിവ വെളിവാക്കുന്ന അനുഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തും. കൂടാതെ, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിംഗര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിമുഖങ്ങളില്‍ നിന്നുള്ള വിവരങ്ങളും പുസ്തകത്തില്‍ ചേര്‍ക്കും.
മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് വിരമിച്ച ഐഎഎസ് ഓഫീസറായ ഡോ.തോമസ് മാത്യു. ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പറേറ്റ് സ്ട്രാറ്റജിസറ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേലഖകളിലും ശ്രദ്ധേയനാണ് തോമസ് മാത്യു. അദ്ദേഹം ഇതുവരെ നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
Post a Comment