തോമാസ്സണിന്റെ ഒരു ക്രോസ് തടുക്കാനുള്ള മാർക്വീഞ്ഞോസിന്റെ ശ്രമം ഓൺഗോളിലാണ് 51-ാം മിനിറ്റിൽ കലാശിച്ചത്. പിന്നെ വിജയ ഗോളിനുള്ള ശ്രമം പിഎസ്ജി തുടങ്ങി. ഇതിനിടെ നെയ്മറിന് ചുവപ്പ് കാർഡ് കണ്ടത് ടീമിന് ക്ഷീണമായി. 62-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഡൈവ് ചെയ്ത സംഭവത്തിൽ രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ചതോടെയാണ് ബ്രസീലിയൻ താരത്തിന് പുറത്തേക്ക് പോകേണ്ടി വന്നത്. ഒടുവിൽ കളി സമനിലയിലേക്ക് എന്ന് തോന്നിച്ചപ്പോൾ എക്സ്ട്രാ ടൈമിൽ പിഎസ്ജിക്ക് പെനാൽറ്റി ലഭിക്കുകയായിരുന്നു. ഇത് എംബാപ്പെ ലക്ഷ്യത്തിൽ എത്തിച്ചതോടെയാണ് ഫ്രഞ്ച് കരുത്തർക്ക് ശ്വാസം കിട്ടിയത്.
അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിൽ തിരിച്ചെത്തി. എവേ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോൽപ്പിച്ചത്. ഏർളിംഗ് ഹാളണ്ട് ഇരട്ടഗോളുമായി തിളങ്ങി. ജയത്തോടെ 35 പോയിന്റുമായി നിലവിലെ ചാംപ്യന്മാരായ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഐഎസ്എല്ലിൽ കരുത്തരായ എടികെ മോഹൻ ബഗാൻ വിജയവഴിയിലേക്ക് തിരികെയെത്തി. ഒന്നിനെതിരെ രണ്ട് ഗോളിന് എഫ് സി ഗോവയെയാണ് എടികെ തോൽപ്പിച്ചത്. ഏഴാം ജയത്തോടെ 23 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് എടികെ മോഹൻ ബഗാൻ. 19 പോയിന്റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്.
Post a Comment