വിമാനയാത്രയിൽ തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന വ്യക്തിയെ നോക്കുന്ന ഒരു യുവതിയുടെ ചിത്രം ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ചിത്രമാണെങ്കിലും ആ യുവതിയുടെ നോട്ടവും കണ്ണുകളിലെ ഭയവും ആശങ്കയും കലർന്ന നോട്ടവും ഇപ്പോൾ സജീവ ചർച്ചയാണ്. ലോകത്തെ നടുക്കി മുപ്പതിലേറെ സ്ത്രീകളെ ക്രൂരമായി കൊന്നുതള്ളിയ സൈക്കോ കില്ലർ ചാൾസ് ശോഭരാജായിരുന്നു യുവതിയ്ക്ക് അടുത്തിരുന്ന ആ യാത്രക്കാരൻ. നേപ്പാൾ ജയിലിൽ നിന്നും മോചിതനായ ശേഷം ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തുകയായിരുന്നു.
v>സഹയാത്രികനെ കണ്ട സ്ത്രീ ആദ്യം തന്നെ ഞെട്ടി. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ലോകം ഭീതിയോടെ മാത്രം പറയുന്ന സൈക്കോ കില്ലറാണ് തന്റെ സഹയാത്രികൻ. ചാൾസിൽ നിന്ന് എത്രയും അകന്ന് ഇരിക്കാമോ അത്രയും അകന്നിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പുറത്തുവന്ന ചിത്രങ്ങളിൽ തെളിഞ്ഞ അവരുടെ കണ്ണുകളിലെ ഭയമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ച.

ഖത്തർ എയർവേയ്സിന്റെ വിമാനത്തിൽ ദോഹയിലെത്തിച്ച ഇയാളെ ദോഹയിൽ നിന്ന് പാരിസിലേക്ക് കൊണ്ടുപോയിരുന്നു. 10 വർഷം നേപ്പാളിൽ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട്. നേപ്പാളിലെ ഗംഗാലാൽ ആശുപത്രിയിൽ 10 ദിവസം ചികിത്സ നടത്തണമെന്ന് ശോഭരാജ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അധികൃതർ അനുമതി നൽകിയില്ല. 2017 ൽ ഈ ആശുപത്രിയിലാണ് ശോഭരാജ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്. 

ഡൽഹിയിൽ വിദേശവിനോദസഞ്ചാരിയെ ലഹരിമരുന്നു നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശോഭരാജ് 1976 മുതൽ 21 വർഷം ഇന്ത്യയിൽ തിഹാർ ജയിലിൽ തടവിലായിരുന്നു. 1986 ൽ ജയിൽ ചാടിയെങ്കിലും ഗോവയിൽ പിടിയിലായി. 1997 ൽ മോചനത്തിനുശേഷം ഫ്രാൻസിലേക്കു നാടുകടത്തി. 

നാട്ടിലും മോഷണവുമായി നടന്ന ശോഭരാജ് വീണ്ടും കഠ്മണ്ഡുവിലെത്തിയപ്പോഴാണ് 2003 സെപ്റ്റംബറിൽ അറസ്റ്റിലായത്. 1975 ൽ നേപ്പാളിൽ സന്ദർശനത്തിനെത്തിയ 2 അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്.

Tags:

Post a Comment