തിങ്കളാഴ്ച അയോധ്യയിലായിരുന്നു സംഭവം. ഒരു മൺപാത്രവുമായി നിലത്തിരിക്കുകയും മന്ത്രങ്ങൾ ഉരുവിട്ടതിന് ശേഷം അത് നിലത്ത് ഉടയ്ക്കുകയുമായിരുന്നു. പരമഹൻസിനെ പിന്തുണക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ ചടങ്ങ് നടന്നത്.
പത്താൻ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾ തീയിടുമെന്ന് പരംഹംസ് നേരത്തെ പറഞ്ഞിരുന്നു. കൂടാതെ പ്രേക്ഷകരോട് ചിത്രം ബഹിഷ്കരിക്കണമെന്നും അറിയിച്ചിരുന്നു. ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങൾ എപ്പോഴും സനാതന മതങ്ങളെ പരിഹസിക്കുന്നെന്നും ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചത് ഞങ്ങളെ വേദനിപ്പിച്ചെന്നും പുരോഗിതൻ കൂട്ടിച്ചർത്തു.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ പ്രദർശനത്തിനെത്തുന്നത്. പത്താനിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ഗാനരഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്നുണ്ട്. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
എന്നാൽ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. ഏറെ പ്രതീക്ഷയോടെ പത്താന് വേണ്ടി കാത്തിരിക്കുന്നത്. നാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങുന്ന ഷാറൂഖ് ചിത്രത്തിൽ നടൻ ജോൺ എബ്രഹാമും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് ഫിലിംസാണ് നിർമിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ആമസോൺ പ്രൈം ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിട്ടുണ്ട്
Post a Comment