മദ്യം എത്ര ചെറിയ അളവില്‍ കഴിച്ചാലും കാന്‍സര്‍ പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദ ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് മദ്യപാനത്തിന്റെ കാര്യത്തില്‍ സുരക്ഷിതമായ ഒരു അളവില്ലെന്ന് അടിവരയിടുന്നത്. അതായത് കാന്‍സര്‍ സാദ്ധ്യത ആരംഭിക്കുന്നത് ആദ്യ തുള്ളി മദ്യത്തില്‍ നിന്നു തന്നെയാവാം.
കുടല്‍ കാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങി ശരീരത്തെ ബാധിക്കുന്ന ഏഴ് തരം കാന്‍സര്‍ മദ്യപാനം കാരണമാവുന്നു. കൂടുതല്‍ മദ്യം കഴിക്കുന്നതിനനുസരിച്ച് അസുഖം വരാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകളടക്കം നിരവധിയാളുകള്‍ കാന്‍സറിന്റെ പിടിയില്‍ പെടുന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയത്. ഇവിടെ കാന്‍സര്‍ ബാധിക്കപ്പെട്ടതില്‍ പകുതിയാളുകളും ചെറിയ അളവില്‍ മദ്യപിക്കുന്നവരാണ്.
Post a Comment