വീട്ടിൽ പെട്ടെന്ന് വൃത്തികേടാവുന്ന സാധനങ്ങളിലൊന്നാണ് സ്വിച്ച് ബോർഡുകൾ. നല്ല വെളുത്ത സ്വിച്ച് ബോർഡുകൾ അതിവേഗം നിറം മങ്ങും. സ്വിച്ച് ബോർഡുകളിൽ മഞ്ഞക്കറ പിടിച്ചു കഴിഞ്ഞാൽ വല്ലാത്ത അഭംഗിയാണ് കാഴ്ചയിൽ അനുഭവപ്പെടുക. വൈകാതെ തന്നെ ഇത്തരം ബോർഡുകൾ മാറ്റി നാം പുതിയത് വയ്‌ക്കുകയും ചെയ്യും. എന്നാൽ സ്വിച്ച് ബോർഡുകളിലെ മഞ്ഞനിറവും കറയും അഴുക്കുകളും കളഞ്ഞ് അവ പുതിയത് പോലെ വെട്ടിതിളങ്ങാൻ ഒരു സൂത്രവിദ്യയുണ്ട്.

അതാണ് ടൂത്ത് പേസ്റ്റ്.. എല്ലാവരുടെയും വീട്ടിൽ തീർച്ചയായും ടൂത്ത് പേസ്റ്റ് കാണും. ഈ പേസ്റ്റുണ്ടെങ്കിൽ സ്വിച്ച് ബോർഡിന് പുറത്തെ ഏത് അഴുക്കും നിഷ്പ്രയാസം കളയാം.

കോൾഗേറ്റ് ടൂത്ത് പേസ്റ്റ് എടുത്ത് മഞ്ഞക്കറ പിടിച്ചിരിക്കുന്ന സ്വിച്ച് ബോർഡിന് പുറത്ത് പുരട്ടി കൊടുക്കുക. നല്ലപോലെ പേസ്റ്റ് പുരട്ടിയതിന് ശേഷം ഒരു പത്ത് മിനിറ്റ് അതുപോലെ തന്നെ വയ്‌ക്കുക. അതുകഴിഞ്ഞാൽ ഉണങ്ങിയ ഒരു തുണി കൊണ്ട് സ്വിച്ച് ബോർഡ് തുടച്ച് പേസ്റ്റ് മുഴുവൻ കളയുക. തുണിയിൽ പേസ്റ്റിനൊപ്പം സ്വിച്ച് ബോർഡിലെ അഴുക്കും പോരുന്നതാണ്. നല്ലപോലെ തുടച്ച് വൃത്തിയാക്കിയാൽ സ്വിച്ച് ബോർഡ് പുതിയത് പോലെ വെട്ടിത്തിളങ്ങുകയും ചെയ്യും.

Post a Comment