ആഴമുള്ള പാറക്കുളത്തില്‍ വീണുപോയ അമ്മയെയും മകളെയും സാഹസികമായി രക്ഷപെടുത്തി യുവതി. കൊല്ലം എഴുകോണ്‍ സ്വദേശി സന്ധ്യയാണ് പതിമൂന്നുകാരിയെയും അമ്മയെയും ജീവിതത്തിലേക്ക് വലിച്ചെടുത്തത്. ബക്കറ്റിൽ വെള്ളം കോരിയെടുക്കുന്നതിനിടെ ഷൈലജയുടെ മകള്‍ അക്ഷയ കാല് വഴുതി കുളത്തില്‍ വീണു. മകളെ രക്ഷിക്കാനായി കരയില്‍ നിന്ന ഷൈലജ എടുത്ത് ചാടി. പക്ഷേ ഇരുവരും മുങ്ങിത്താണു.
iv>കയത്തില്‍ രണ്ട് ജീവന് പിടയുന്നത് കണ്ടതോടെ തുണി അലക്കാനെത്തിയ സന്ധ്യ കുളത്തിലേക്ക് ചാടി. പണ്ട് നീന്തല്‍ പഠിച്ച ധൈര്യത്തിലായിരുന്നു ചാട്ടം. കയത്തില്‍ നിന്ന് അമ്മയെയും മകളെയും പിടിച്ച് ഉയര്‍ത്തിയെങ്കിലും തിരികെ കയറാനായില്ല. മുങ്ങിത്താഴുമെന്ന് തോന്നിയിട്ടും സന്ധ്യ മനോധൈര്യം സംഭരിച്ച് നിലവിളിച്ചു. ഷൈലജയെയും മകളെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നീന്തിക്കയറാന്‍ ശ്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധു രാജു മൂവരെയും കരയിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. സ്വന്തം ജീവന് പോലും അവഗണിച്ച് രണ്ട് ജീവന് രക്ഷിച്ച സന്ധ്യയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് നാട്ടുകാര്‍
Post a Comment