ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കും, ഓട്ടത്തിന് ശേഷം നിര്‍ത്തുന്ന വാഹനങ്ങള്‍ക്കും തീപിടിത്തമുണ്ടാകുന്നത് നിത്യസംഭവമെന്നോണമാണ് കേള്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ കണ്ണൂരിലാണ് ഇത് സംഭവിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവുമാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പരിശോധന നടത്തിയ ആര്‍.ടി. ഒ. ഇ.എസ്. ഉണ്ണികൃഷ്ണന്‍ പ്രാഥമികനിഗമനമായി അറിയച്ചത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍നിന്നാണ് തീ പടര്‍ന്നത്. ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നില്ല.
>സ്പീക്കറും ക്യാമറയുമാണ് അഗ്നിക്കിരയായ കാറില്‍ അധികമായി ഘടിപ്പിച്ചിരുന്നത്. വാഹനത്തില്‍ വരുത്തുന്ന രൂപമാറ്റം പോലെ തന്നെ അധിക ഫിറ്റിങ്‌സുകളും വലിയ അപകടകാരിയാണ്. അനാവശ്യ ഹെഡ്ലൈറ്റ് അടക്കം ഘടിപ്പിക്കുമ്പോള്‍ ഇലക്ട്രിക്കല്‍ വയറിങ് കൃത്യമാവില്ല. നിശ്ചിത വാട്ട്സ് ബള്‍ബുകള്‍ ഘടിപ്പിക്കേണ്ട ഹോള്‍ഡറുകളില്‍ അധിക വാട്ട് ബള്‍ബുകള്‍ കത്തിക്കുന്നത് അപകടവഴിയാണ്. കൂടുതല്‍ ഹോണുകളും ലൈറ്റിന്റെ ആര്‍ഭാടവും സ്പീക്കറുകളും തീപിടിക്കാന്‍ കാരണമാകാം.
ഇലക്ട്രിക്കല്‍ തകരാര്‍, മോഡിഫിക്കേഷന്‍ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇന്ധന ചോര്‍ച്ച, വാഹനങ്ങളില്‍ ചൂട് കൂടുന്നത് തുടങ്ങി നിരവധികാരണങ്ങള്‍ വാഹനത്തിന് തീപിടിക്കുന്നതിലേക്ക് നയിക്കും. പല വാഹനങ്ങളിലും ഇത്തരം രൂപമാറ്റത്തിന് താഴ്ന്ന നിലവാരത്തിലുള്ള കനം (ഗേജ്) കുറഞ്ഞ വയര്‍ ആണ് ഉപയോഗിക്കുന്നത്. ഇതും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍.
Post a Comment