ലണ്ടൻ: വൃക്കരോ​ഗിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ രോ​ഗി മരിച്ച സംഭവത്തിൽ വനിതാ നഴ്സിനെ ജോലിയിൽനിന്ന് പുറത്താക്കി. ഒരു വർഷത്തിലേറെയായി രോഗിയുമായി നഴ്സിന് ബന്ധമുണ്ടെന്ന് ആശുപത്രി അറിഞ്ഞതിനെത്തുടർന്നാണ് ബ്രിട്ടീഷ് നഴ്സിന് ജോലി നഷ്‌ടപ്പെട്ടത്. വെയിൽസിലെ റെക്‌സാമിലെ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തുവെച്ചാണ് നഴ്സ് രോ​ഗിയുമായി അവസാനം ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത്. ലൈം​ഗിക ബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് രോ​ഗി മരിക്കുകയായിരുന്നു. 

<
div>രോഗി ഡയാലിസിസ് ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് സംഭവം. അന്വേഷണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് 42കാരിയായ പെനലോപ്പ് വില്യംസിനെ പുറത്താക്കി‌ത്. രോഗി കാറിന്റെ പിൻസീറ്റിൽ കുഴഞ്ഞുവീണിട്ടും നഴ്സ് ആംബുലൻസ് വിളിച്ചില്ലെന്നും ആരോപണമുയർന്നു. ഹൃദയസ്തംഭനവും വിട്ടുമാറാത്ത വൃക്കരോഗവുമാണ് മരണകാരണമെന്ന് ബ്രിട്ടനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) ഫിറ്റ്‌നസ്-ടു-പ്രാക്ടീസ് പാനൽ നടത്തിയ അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് നടപടി. സഹപ്രവർത്തകരുടെ നിർദേശം വില്യംസ് അവഗണിച്ചുവെന്നും ആരോപണമുയർന്നു. രോഗി വില്യംസിനെ ജോലിക്കിടെയാണ് പരിചയപ്പെട്ടത്. തുടർന്ന് രോ​ഗിയുടെ ചികിത്സിക്ക് സഹായിക്കുകയും പ്രണയത്തിലാകുകയും ചെയ്തു. എമർജൻസി ഉദ്യോഗസ്ഥരാണ് രോ​ഗിയെ കാറിനുള്ളിൽ ന​ഗ്നനാ‌യി വീണുകിടക്കുന്ന അവസ്ഥയിൽ കണ്ടെത്തി‌യത്. 

നഴ്സ് എമർജൻസി ഉദ്യോഗസ്ഥർക്ക് പകരം ഒരു സഹപ്രവർത്തകയെ വിളിച്ചു, ഉടൻ തന്നെ ഒരു ആംബുലൻസിനെ വിളിക്കാൻ സഹപ്രവർത്തകൻ അവളോട് ആവശ്യപ്പെട്ടെങ്കിലും വൈകിയാണ് ഇവർ ആംബുലൻസ് വിളിച്ചത്. എമർജൻസി ജീവനക്കാർ എത്തിയപ്പോഴേക്കും രോ​ഗി മരിച്ചിരുന്നു. വിചാരണയിൽ ഇരുവരും ഒരു വർഷത്തോളം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി. വില്യംസിനൊപ്പം മരിച്ച ദിവസം രാത്രിയും രോ​ഗി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു. തനിക്ക് സുഖമില്ലെന്ന് ഫേസ്ബുക്കിൽ സന്ദേശമയച്ചതിനെ തുടർന്നാണ് പാർക്കിങ് ഏരിയയിലെ കാറിൽ പോയതെന്നാണ് നഴ്സ് പൊലീസിനോടും പാരാമെഡിക്കൽ സംഘത്തോടും ആദ്യം പറഞ്ഞത്. 30-45 മിനിറ്റുവരെ രോ​ഗിയോടൊപ്പം ചെലവഴിച്ചെന്നും അവർ പറഞ്ഞു. എന്നാൽ, ചോദ്യം ചെയ്യലിൽ ഇവർ ലൈം​ഗിക ബന്ധത്തിലേ‍ർപ്പെട്ടതായി നഴ്സ് സമ്മതിച്ചു. 

ലൈം​ഗിക ബന്ധത്തിനിടെ രോ​ഗി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും നഴ്സ് സമ്മതിച്ചു. വില്യംസ് നഴ്‌സിംഗ് പ്രൊഫഷനെ അപകീർത്തിപ്പെടുത്തിയെന്ന് ബോർഡ് കണ്ടെത്തിയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തന്റെ കീഴിൽ ഡയാലിസിസ് ചെയ്യുന്ന രോഗിയാണെന്ന് അറിഞ്ഞിട്ടും വില്യംസ് ഇയാളുമായുള്ള ബന്ധം തുടരുകയും മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തു. നഴ്സിന്റെ പ്രവൃത്തി വളരെ ഗൗരവമുള്ളതാണെന്നും ജോലിയിൽ തുടരാൻ യോ​ഗ്യതയില്ലെന്നും ബോർഡ് അറിയിച്ചു. 

Post a Comment