മക്ക: മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 
<
br>
മന്ത്രിമാര്‍, അമീറുമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, കഅ്ബയുടെ പരിചാരകന്‍, ഇരുഹറം കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പണ്ഡിതസഭാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ വ്യവസായി എം എ യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ചടങ്ങില്‍ പങ്കെടുത്തത്. ക്അബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും ക്ഷണത്തിന് സൗദി ഭരണാധികാരികളോട് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു. 

ഡെപ്യൂട്ടി ഗവര്‍ണര്‍ ക്അബയുടെ അകത്ത് പ്രവേശിച്ച് ചുവരുകള്‍ പനിനീര്‍ കലര്‍ന്ന സംസം വെള്ളം കൊണ്ട് കഴുകി. മുന്തിയ ഊദ് എണ്ണ, റോസാപ്പൂ വെള്ളം എന്നിവ ഉപയോഗിച്ചാണ് അകത്തെ ഭിത്തികളും തറയും കഴുകിയത്. കഴുകലിന്റെ മുന്നോടിയായി കഅ്ബയുടെ പുടവ (കിസ്വ) അടിഭാഗം അല്‍പ്പം ഉയര്‍ത്തി കെട്ടിയിരുന്നു.

Read Also - പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക ഈ രാജ്യത്ത്; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയും സൗദിയും മാധ്യമ രംഗത്തെ സഹകരണം വർധിപ്പിക്കാൻ ധാരണ

റിയാദ്: ഇന്ത്യയും സൗദിയും മാധ്യമ രംഗത്തെ സഹകരണം വർധിപ്പിക്കാൻ ധാരണ. സൗദി റേഡിയോ ആൻഡ് ടെലിവിഷൻ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിൻ ഫഹദ് അൽഹാരിതിയും ഇന്ത്യൻ അംബാസഡർ സുഹെൽ അജാസ് ഖാനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിഷയം ചർച്ചയായത്.

റിയാദിലെ അതോറിറ്റി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. മുമ്പ് ഒപ്പുവെച്ച ധാരണാപത്രങ്ങളുടെയും അവ സജീവമാക്കുന്നതിെൻറയും വെളിച്ചത്തിൽ ഇന്ത്യയിലുള്ള അതോറിറ്റിയും അതിെൻറ സഹപ്രവർത്തകരും തമ്മിലുള്ള സഹകരണത്തിനുള്ള അവസരങ്ങളും സാധ്യതകളും ഇരുവരും ചർച്ച ചെയ്തു. മാധ്യമ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യത്ത് നടക്കുന്ന പുരോഗതി ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി.റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷൻ സാക്ഷ്യം വഹിക്കുന്ന വികസന ഘട്ടങ്ങൾ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള പൊതുതാൽപ്പര്യമുള്ള മാധ്യമ മേഖലകളിലെ അനുഭവങ്ങളുടെ കൈമാറ്റത്തിന് സംഭാവന നൽകുമെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയിൽ ലഭ്യമായ കഴിവുകളെയും ടെലിവിഷൻ മേഖലയിലും ഉള്ളടക്ക വ്യവസായത്തിലും ഉള്ള അനുഭവത്തെയും അൽഹാരിതി പ്രശംസിച്ചു. ഇത്തരം കൂടിക്കാഴ്ച സംയുക്ത പ്രവർത്തനം വികസിപ്പിക്കുന്നതിനും ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും മാധ്യമ ശ്രമങ്ങൾ വർധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സംഭാവന വർധിപ്പിക്കും. എല്ലാവർക്കും പ്രയോജന ലഭിക്കുന്ന അനുഭവങ്ങളുടെ കൈമാറ്റത്തിനും ഇതിലൂടെ സാധ്യമാകുമെന്നും അൽഹാരിതി പറഞ്ഞു

Post a Comment