മലപ്പുറം: മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ് ്എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമ്പോഴും നിലപാടിലുറച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍.ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല.ഭരണ ഘടന സംരക്ഷിക്കപ്പെടണം.ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്.അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം.കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു

>
എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. അത് ഉയർത്തിപിടിക്കണം . ജനാധിപത്യപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്.എന്‍സിഇആര്‍ടി പുസ്തകത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു.ശക്തനായ മതനിരപേക്ഷനാവുക എന്നത് ആധുനികകാലത്ത് ആവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.ശബരിമല മോഡൽ സമരം പ്രഖ്യാപിച്ച് എൻഎസ്എസ് മുന്നോട്ട് പോകുമ്പോഴും സ്പീക്കറുടെ പരാമര്‍ശത്തിന്‍റെ പേരിൽ ഒരു വിട്ടുവീഴ്ചക്കുമില്ല സിപിഎം. മാപ്പുമില്ല, തിരുത്തുമില്ലെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. എൻഎസ്എസ് ഉന്നയിക്കുന്നത് വെറുമൊരു വിവാദമല്ല. അതിനപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആസൂത്രിത നീക്കമാണ്. ഇതിന് പിന്നിൽ സംഘപരിവാര്‍ അജണ്ടയുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയാണ് സിപിഎം. പ്രതികരണത്തിലും ഒരു മയവുമില്ല. എഎൻ ഷംസീറിന്‍റെ പേര്മുതലിങ്ങോട്ട് പറഞ്ഞാണ് പ്രതിരോധം . ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുകമാത്രമാണ് സ്പീക്കര്‍ ചെയ്ത് . അതിൽ തെറ്റില്ല, സിപിഎം മാപ്പ് പറയാനുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു

Post a Comment