വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലിയുടെ മാതാവ് ഖദീജ, സഹോദരി ആഇഷ എന്നിവര്‍ പരുക്കുകളോടെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സാജിദയുടെ ഭര്‍ത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകന്‍ അര്‍ഷദും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഐസിഎഫ് സെക്രട്ടറിമാരായ ഒ.കെ ബാസിത് അഹ്‌സനി, ഷാഫി ബാഖവി മക്ക, ഷഹദ് പെരുമ്പിലാവ്, സിസിഡബ്ല്യുഎ അംഗം മുഹമ്മദ് സാലിഹ് എന്നിവര്‍ രംഗത്തുണ്ട്. ഹാദിയ വളണ്ടിയര്‍മാരായ ഹഫ്‌സ കബീര്‍, ഷാന തല്‍ഹത്ത് എന്നിവര്‍ ആശുപ്രത്രിയിലും സേവനത്തിനുണ്ട് .
കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ളുലുമില്‍ അപടകടത്തില്‍ മരണപ്പെട്ട കോട്ടക്കല്‍ പറപ്പൂര്‍ ശാന്തിനഗര്‍ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങല്‍ സാജിദയുടെ മൃതദേഹം വിശുദ്ധ മക്കയില്‍ ഖബറടക്കി. ബുറൈദയില്‍ നിന്നും സഹോദരിയുടെ മകന്‍ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിര്‍വ്വഹിക്കുന്നതിന്ന് വേണ്ടി മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു സാജിദ. മക്കയില്‍ എത്തുന്നതിന് മുന്‍പായി ളുലും എന്ന പ്രദേശത്ത് വെച്ച് കുവൈത്തി പൗരന്‍ ഓടിച്ച വാഹനം പിറകില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.
Post a Comment