”സിപിഐഎം നിലപാട് തിരുത്തിയിട്ടില്ല. സ്പീക്കർ ഒരു മത വിശ്വാസത്തിനെതിരെയും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ഇത് വളരെ ബോധപൂർവം സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇതൊരു നല്ല അവസരമായി കാണണമെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് ഇപ്പോൾ പുറത്തേക്ക് വന്നു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
അപ്പോൾ വളരെ ബോധപൂർവം കുഴപ്പങ്ങൾ സൃഷ്‌ടിക്കുകയാണ്. കേരളത്തിൽ മത സാമുദായിക ദ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്പീക്കറുടെ പേര് നഥൂറാം ഗോഡ്‌സെ എന്നായിരുന്നുവെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെ”- പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
എന്നാൽ അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ പ്രതികരിച്ചു. ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ എംവി ഗോവിന്ദൻ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. വിഷയം കൂടുതൽ ശക്തമായി എൻഎസ്എസും ബിജെപിയും ഉന്നയിക്കുമ്പോഴാണ് മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നത്.
Post a Comment