കളിക്കുന്നതിനിടെ വാഷിംഗ് മെഷീന്‍റെ ഡ്രയറില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കുന്ന വീഡിയോ വൈറല്‍ !
ഹസാരിബാഗിലെ സിമ്രാതാരി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പ്രഭു സിംഗിന്‍റെ ഭാര്യ സുഗിയ ദേവി എന്ന 37 -കാരിക്കാണ് വീടിനുള്ളിൽ വച്ച് പാമ്പു കടിയേറ്റത്. ഭയന്ന് പോയ ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ഗ്രാമവാസികൾ ഒത്തുചേർന്ന് മണിക്കൂറുകളോളം 'ഭൂതോച്ചാടനം' നടത്തി യുവതിയുടെ ശരീരത്തിൽ നിന്നും പാമ്പിൻ വിഷം നീക്കം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കൃത്യസമയത്ത് ആവശ്യമായ വൈദ്യ സഹായം ലഭിക്കാതെ വന്നതോടെ യുവതി മരണപ്പെട്ടു.
'സുഹൃത്തിനെ വഞ്ചിക്കുന്ന പാനീയം'; തായ് രാഷ്ട്രീയ ചര്‍ച്ച പരാജയം, പിന്നാലെ വൈറലായി ചോക്ലേറ്റ് പുതിന പാനീയം !
ഭൂതോച്ചാടനത്തിനിടെ ഗ്രാമവാസികൾ പാമ്പിനെ പിടികൂടി ഒരു കുപ്പിക്കുള്ളിലാക്കി സൂക്ഷിച്ചിരുന്നു. യുവതി മരിച്ചതോടെ രോഷാകൂലരായ നാട്ടുകാർ പാമ്പിനെ തല്ലിക്കൊല്ലാൻ തീരുമാനിച്ചു. തുടർന്ന് ഇവർ പാമ്പിനെ യുവതിയോടൊപ്പം ഒരേ ചിതയിൽ വച്ച് ദഹിപ്പിക്കുകയായിരുന്നു. ഒടുവിൽ സംഭവം വിവാദമായതോടെ ഗ്രാമവാസികളുടെ പ്രവർത്തിയെ എതിർത്ത് കൊണ്ട് ഗ്രാമത്തലവൻ രംഗത്ത് വന്നു. കൃത്യമായ വൈദ്യസഹായം നൽകാതെ ഭൂതോടനം നടത്തി മണിക്കൂറുകളോളം യുവതിയുടെ ചികിത്സ തടസ്സപ്പെടുത്തിയതാണ് മരണത്തിന് ഇടയാക്കിയതെന്നും സംഭവത്തെക്കുറിച്ച് സംസാരിച്ച ദാദിഘഘർ പഞ്ചായത്ത് തലവൻ നന്ദകിഷോർ മേത്ത പറഞ്ഞു. യുവതി മരിച്ചതിന് ശേഷമാണ് ഈ സംഭവം തന്നെ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാമ്പുകടിയേറ്റാൽ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുറകെ പോകാതെ ഡോക്ടറെ കാണണമെന്ന് താൻ ജനങ്ങളോട് നിരവധി തവണ പറഞ്ഞിട്ടുണ്ടെങ്കിലും ആളുകളിൽ ഭൂരിഭാഗവും ഇപ്പോഴും തങ്ങളുടെ അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post a Comment