രാജസ്ഥാനിലെ ബര്‍മറിലെ ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിക്കടുത്തുള്ള നാഷണല്‍ ഹൈവേയില്‍ മൂന്ന് കിലോ മീറ്റര്‍ നീളത്തിലാണ് എയര്‍സ്ട്രിപ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഹൈവെ അതോറിറ്റിയും വ്യോമസേനയും ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 765 കോടി രൂപയാണ് ചിലവ്. ലക്നൌ - ആഗ്ര എക്സ്പ്രസ് ഹൈവേ ഉള്‍പ്പടെ പന്ത്രണ്ട് നാഷണല്‍ ഹൈവേകള്‍ ഇത്തരത്തില്‍ എയര്‍സ്ട്രിപ് നിര്‍മ്മിക്കാന്‍ യോഗ്യമായി കണ്ടെത്തിയിട്ടുണ്ട്.
ജയ്പൂര്‍: അടിയന്തര ഘട്ടത്തില്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ്ങ് എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്തു.മന്ത്രിമാരായ രാജ്നാഥ് സിങ്ങ്,നിതിന്‍ ഗഡ്കരി എന്നിവരെ വഹിച്ചുകൊണ്ടുള്ള വിമാനം പരീക്ഷണ ലാന്‍ഡിങ്ങ് നടത്തിക്കൊണ്ടായിരുന്നു എയര്‍സ്ട്രിപിന്‍റെ ഉദ്ഘാടനം.

Post a Comment